ഇ.പി.ജയരാജന്റെ ആത്മകഥ വിവാദം: ഷാർജയിൽ നിന്ന് മടങ്ങിയാലുടൻ രവി ഡി.സിയുടെ മൊഴിയെടുക്കും

കൊച്ചി: ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ്. ഡി.സി ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴി ഷാർജയിൽ നിന്ന് എത്തിയാൽ ഉടൻ രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജനും ഡി.സിയുമായി കരാറുണ്ടോ എന്ന കാര്യം പരിശോധിക്കും. നേരത്തെ ഡി.സി ബുക്സിലെ രണ്ട് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

പുസ്തത്തിന്റെ 178 പേജുകൾ പി.ഡി.എഫ് പുറത്തുവന്നതിൽ ഗൂഡലോചനയുണ്ടെന്നാണ് നിഗമനം. ഇതു സംബന്ധിച്ച അന്വേഷണം നടന്നേക്കും. ആത്മകഥ വിവാദത്തിൽ ഇ.പി.ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.

‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പേരിലാണ് ഡി.സി ബുക്സ് ഇ.പി ജയരാജന്റെ ആത്മകഥയുടെ കവര്‍ചിത്രം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ വിവാദങ്ങള്‍ കനത്തതോടെ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും പ്രകാശനം മാറ്റിവെച്ചെന്നും ഡി.ഡി ബുക്‌സ് പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ.പി പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. പാലക്കാട് എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിനെതിരെയും ജയരാജന്‍ ആത്മകഥയില്‍ പറയുന്നതായി പുറത്ത് വന്ന പി.ഡി.എഫില്‍ കാണാം. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി.വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും പുസ്തകത്തിൽ പരാമർശമുണ്ടെന്ന സൂചനയാണ് പുറത്തുവന്നത്.

News Summary - EP Jayarajan's autobiography controversy: Ravi DC's statement will be taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.