തിരുവനന്തപുരം: പത്തുവയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച ഡെപ്യൂട്ടി തഹസിൽദാർക്ക് 17 വർഷം കഠിനതടവും 16.5 ലക്ഷം പിഴയും. പിഴയായി ഈടാക്കുന്ന തുക കുട്ടിക്ക് നൽകാനും പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം അധികതടവ് അനുഭവിക്കാനും തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ.വി. രജനീഷ് വിധിച്ചു.
2019ലായിരുന്നു സംഭവം. കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നത് അതി ഗുരുതര കുറ്റകൃത്യമാണെന്നും പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടിക്ക് നിയമപരമായ നഷ്ടപരിഹാരം നൽകണമെന്ന് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.