ഫണ്ട് അനുവദിച്ചിട്ട് 17 വർഷം: നിർമാണം പൂർത്തിയാക്കാതെ സർവേ ഭവൻ

തിരുവനന്തപുരം: സർക്കാർ ഫണ്ട് അനുവദിച്ചിട്ട് 17 വർഷത്തിലേറെയായിട്ടും നിർമാണം പൂർത്തിയാക്കാതെ തലസ്ഥാനത്തെ സർവേ ഭവൻ. 2004-05 ൽ സർവേ ഭവൻ നിർമാണത്തിന് അനുമതി ലഭിച്ചെങ്കിലും 2023 ജനുവരി ആറ് വരെ പൂർത്തീകരിച്ചിട്ടില്ലെന്ന് എ.ജിയുടെ റിപ്പോർട്ട്. നാലു നിലകളിൽ നാലാമത്തെ നിലയുടെ നിർമാണം പൂർത്തിയായിട്ടില്ല.

തലസ്ഥാനത്തെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിന്റെ ആസ്ഥാനത്ത് സർവേ ഭവൻ മാപ്പ് സ്റ്റോറേജ് സെന്റർ നിർമ്മിക്കുന്നതിന് സർക്കാർ ഭരണാനുമതിയത് 2004-05ലാണ്. 2.41 കോടിയായിരുന്നു നിർമാണത്തിന് അനുവദിച്ച തുക. 

17 years since funds were allocated: Sarve Bhawan construction not completedകെട്ടിട നിർമാണത്തിന് 2005 മാർച്ച് 11ന് 1.50 കോടിയും അതേവർഷം മാർച്ച് 31ന് 91 ലക്ഷവും പൊതുമരാമത്ത് വകുപ്പിന് കൈമാറി.

പിന്നീട് പി.ഡബ്ല്യു.ഡിയുടെ അഭ്യർത്ഥന പ്രകാരം 1.51 കോടിയുടെ അധിക ഫണ്ടും 2009 മാർച്ച് 31ന് നൽകി. അങ്ങനെ ആകെ 3.92 കോടി രൂപ കെട്ടിട നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ചു. താഴത്തെ നില, ഒന്നാം നില, രണ്ടാം നില എന്നിവയുടെ നിർമാണം 2012 ൽ പൂർത്തീകരിച്ചു. 2012 ഏപ്രിൽ നാലിന് കെട്ടിടം ഉദ്ഘാടനം ചെയ്തു.

ഡയറക്ടറേറ്റ് ഓഫ് സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി. കണക്കുകൾ പ്രകാരം 1.97 കോടി രൂപയായിരുന്നു നിർമാണ ചെലവ്. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറുടെ 2012 നവംമ്പർ 21ലെ ഉത്തരവ് പ്രകാരം, ബാലൻസ് ഫണ്ട് വിനിയോഗിച്ച് നാലാം നില പൂർത്തിയാക്കുന്നതിന് അനുമതി നൽകി.

2014 മാർച്ച് 10 ലെ ഉത്തരവ് പ്രകാരം പി.ഡബ്ല്യു.ഡിയിൽ നൽകിയ 2.26 കോടിയുടെ ബാലൻസ് ഫണ്ട് വിനിയോഗിക്കാൻ (സർവേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം) സർക്കാർ അനുമതി നൽകി. സർവേ ഭവന്റെ മൂന്നാം നില വരെയുള്ള നിർമാണം പൂർത്തീകരിച്ചപ്പോൾ പൊതുമരാമത്ത് വകുപ്പിൽ ബാക്കി 32.70 ലക്ഷം രൂപയുണ്ടായിരുന്നു.

എന്നാൽ 2022ൽ മാത്രമാണ് പണി തുടങ്ങിയത്. 2022 സെപ്തംബറോടെ പണി പൂർത്തീകരിക്കുമെന്ന് അറിയിച്ചിരുന്നു. 2022 നവംമ്പർ 15നി നൽകിയ കത്ത് പ്രകാരം 50 ശതമാനത്തിൽ താഴെ മാത്രമാണ് പണി പൂർത്തിയായത്. നിർമാണത്തിന് 50 ശതമാനം സി.എസ്.എസിൽ ഈ പദ്ധതി ഉൾപ്പെടുത്തി. എന്നാൽ, കേന്ദ്ര ഫണ്ട് ലഭിച്ചോ, സി.സ്.എസ് തുക ലഭിച്ചോ തുടങ്ങിയ വിശദാംശങ്ങൾ ഫയലിൽ ലഭ്യമല്ല.

ലഭിച്ച കേന്ദ്ര ഫണ്ടിന്റെ വിശദാംശങ്ങൾ ലഭ്യമല്ലെന്നും ഡയറക്ടറേറ്റ് ഓഡിറ്റിന് നൽകിയ മറുപടി. എത്രയും വേഗം പണി പൂർത്തിയാക്കാൻ പി.ഡബ്ല്യു.ഡിക്ക് നിർദേശം നൽകിയെന്നും മറുപടിയിൽ വ്യക്തമാക്കി. 

Tags:    
News Summary - 17 years since funds were allocated: Sarve Bhawan construction not completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.