22 ശബരിമല റോഡുകൾ കൂടി നവീകരിക്കാൻ 170 കോടി അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: 22 ശബരിമല റോഡുകൾ കൂടി നവീകരിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു. ഇതിനായി 170 കോടി രൂപ അനുവദിച്ചതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് തീർഥാടകരാണ് ഓരോ വർഷവും ശബരിമലയിലേക്കെത്തുന്നത്. അവർക്ക് സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കാൻ ശബരിമല റോഡുകൾ ആധുനിക നിലവാരത്തിൽ നവീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഇത്തവണ തീർഥാടന കാലം ആരംഭിക്കും മുൻപ് തന്നെ പൊതുമരാമത്ത് റോഡുകൾ നല്ല നിലവാരത്തിൽ പ്രവൃത്തി പൂർത്തീകരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തിയിരുന്നു. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ യോഗം ചേർന്നും ദിവസങ്ങളെടുത്ത് റോഡിലൂടെയാകെ നേരിട്ട് സഞ്ചരിച്ചും പ്രവൃത്തികൾ വിലയിരുത്തി.

ശബരിമലയിലേക്ക് പോകുന്നതിനായി ജനങ്ങൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ട 22 റോഡുകൾ കൂടി നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി 170 കോടി രൂപ അനുവദിച്ച വിവരം ഇവിടെ അറിയിക്കുന്നു.

Tags:    
News Summary - 170 crores allocated to upgrade 22 more Sabarimala roads - Public Works Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.