പുത്തൂര്‍ (തൃശൂർ): മരോട്ടിച്ചാലില്‍ തൊഴിലുറപ്പ് ജോലിക്കിടെ 19 പേര്‍ക്ക് മിന്നലേറ്റു. ശനിയാഴ്ച ഉച്ചയോടെ കല്ലുപാലം മാര്‍ട്ടിെൻറ പറമ്പില്‍ ജോലിക്കിടെയാണ് സംഭവം.
ബിന്ദു ഇഞ്ചാകാലയില് (45), മിനി സാജു മാളിയേക്കല്‍ (45), അന്നമ്മ തോമ്പായില്‍ (60), തങ്കമ്മ തോമ്പ്രായില്‍ (55), ബേബി പോച്ചെരി (45), മേരി കുറ്റിക്കാട്ട് (70), ബീന മാനാംകുഴി (52), കൗസല്യ പൊടിയിട (74), മിനി വലിയകണ്ടത്തില്‍ (48), മറിയാമ്മ നെല്ലിക്കാക്കുടി (70), ഉഷ പോച്ചേരി (45), ഷീജ വലിയപറമ്പില്‍ (42), ഷൈനി പതിച്ചെരിയില് (46), വനജ അക്കരക്കാരന്‍ (51), ബീന ആച്ചേരിക്കുടിയില് (50), ലിഡിയ കല്ലുപാലം (45), ത്രേസ്യമ്മ പുന്നകുഴിയില്‍ (62), ലിസി വടക്കന്‍ (52), ലീലാമ്മ പന്തിരായിതടത്തില്‍ (50) എന്നിവര്‍ക്കാണ് മിന്നലേറ്റത്.
ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് ജില്ല ആശുപത്രിയില്‍ എത്തിച്ച എല്ലാവരെയും പ്രാഥമിക ശുശ്രൂഷ നല്കി തിരിച്ചയച്ചു. വീട്ടിലെത്തിയ ശേഷവും അസ്വസ്ഥത അനുഭവപ്പെട്ട 15 പേരെ വീണ്ടും ജില്ല ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. ഇതില്‍ ബിന്ദുവിനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.