തിരുവനന്തപുരം: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ കൊലപാതകവും കൊലക്ക് തൊട്ടുമുമ്പായി ടി.പി കേസ് ഉൾപ്പെടെ നിരവധി കൊലക്കേസ് പ്രതികൾക്ക് നൽകിയ പരോളും തമ്മിൽ ബന്ധമുള്ളതായി സംശയിക്കുെന്നന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാതെ െപാലീസ് കള്ളക്കളി നടത്തുകയാണ്. ഡമ്മി പ്രതികളെ സി.പി.എം വിട്ടുനൽകുംവരെ അറസ്റ്റ് നീട്ടാനാണ് പൊലീസ് നീക്കം. സ്വന്തം വീടിന് സമീപം നടന്ന കൊലയായിട്ടും സംഭവത്തിൽ അനുശോചിക്കാനോ പ്രതിഷേധിക്കാനോ തയാറാകാതെ മുഖ്യമന്ത്രി പുലർത്തുന്ന മൗനം കൊലയാളികൾക്ക് പ്രോത്സാഹനം നൽകുന്നതാെണന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
െപാലീസ് ഇതേവരെ ഷുഹൈബിെൻറ വീട് സന്ദർശിക്കാനോ മാതാപിതാക്കളെ കണ്ട് കാര്യങ്ങൾ തിരക്കാനോ തയാറായിട്ടില്ല. പ്രാദേശിക സി.പി.എം നേതാക്കളെ ചോദ്യംചെയ്താൽ പ്രതികളെ കണ്ടെത്താനാകും. സി.പി.എം കൊലയാളിസംഘത്തിെൻറ സ്ഥിരം ശൈലിയിലാണ് ഷുഹൈബിനെയും െകാലപ്പെടുത്തിയത്. പരിശീലനം നേടിയ കൊലയാളി സംഘമാണ് ഇതിനു പിന്നിൽ. ഷുഹൈബിനെ ജയിലിൽവെച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നതിന് തെളിവുണ്ട്. സംഭവത്തിനുമുമ്പ് നിരവധി കൊലയാളികൾക്ക് പരോൾ നൽകുകയും പരോൾ നീട്ടിനൽകുകയും ചെയ്തിട്ടുണ്ട്. ടി.പി കേസിലെ ഉൾപ്പെടെ 19 െകാലക്കേസ് പ്രതികൾക്ക് ഒരുമിച്ച് പരോൾ കൊടുത്തു. ഷുഹൈബ് വധത്തിന് തൊട്ടുമുമ്പ് വ്യവസ്ഥകൾ ലംഘിച്ച് പരോൾ നൽകിയതിൽ ദുരൂഹതയുണ്ട്.
നിയമസഭയിൽ കൊലകൾക്കെതിരെ ഗിരിപ്രഭാഷണം നടത്തുന്ന മുഖ്യമന്ത്രി, സ്വന്തം വീടിന് 10 കിലോമീറ്റർ അകെലയുള്ള ഷുഹൈബിെൻറ കൊലപാതകം സംബന്ധിച്ച് ഇതേവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. വാടകക്കൊലയാളികൾക്ക് സംരക്ഷണം നൽകുന്ന ശൈലി സി.പി.എം അവസാനിപ്പിക്കണം. സി.പി.എം നേതാക്കൾ അണികളെ ഇറക്കിവിട്ട് കൊലകളും മക്കളെ ഉപയോഗിച്ച് തട്ടിപ്പും നടത്തുകയാണ്. ഷുഹൈബിെൻറ കുടുംബത്തിെൻറ സംരക്ഷണം പാർട്ടി ഏറ്റെടുക്കും. 22ന് കണ്ണൂരിൽ പ്രതിഷേധ സംഗമവും നേതാക്കളുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണവും സംഘടിപ്പിക്കുമെന്ന് ചെന്നിത്തല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.