ചവറയിൽ സി.പി.എം വിട്ടവർ ആർ.എസ്.പിയിൽ ചേർന്നു

കരുനാഗപ്പള്ളി: ചവറയിൽ സി.പി.എം വിട്ട 20ഓളം അംഗങ്ങൾ ആർ.എസ്.പിയിൽ ചേർന്നു. സി.പി.എം നേതൃത്വത്തിന്റെ കടുത്ത അവഗണനയിലും ഇരട്ടത്താപ്പ് നടപടികളിലും പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ഇവർ പറഞ്ഞു.

സി.പി.എം ചോല ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കാട്ടിൽ അസനാരു കുഞ്ഞിന്റെ നേതൃത്വത്തിലാണ് അംഗങ്ങൾ ആർ.എസ്.പി അംഗത്വം സ്വീകരിച്ചത്. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ അംഗത്വം നൽകി സ്വീകരിച്ചു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചോലയിൽ സി.പി.എം സ്ഥാനാർഥിയായിരുന്ന പരേതനായ രാജുവിന്റെ കുടുംബം, ഡി.വൈ.എഫ്.ഐ മുൻ ഭാരവാഹി മജീദ് താച്ചയിൽ, കാരാളിൽ മുഹമ്മദ് അടക്കമുള്ളവരാണ് സി.പി.എമ്മിൽ നിന്ന് ആർ.എസ്.പിയിലെത്തിയത്.

Tags:    
News Summary - 20 people resigned from cpm and joined RSP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.