തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും പ്ലസ് വൺ കോഴ്സിന് 20 ശതമാനം ആനുപാതിക സീറ്റ് വർധന അനുവദിച്ച് സർക്കാർ ഉത്തരവായി. സർക്കാറിന് അധിക സാമ്പത്തിക ബാധ്യത വരാത്ത രീതിയിലാകും സീറ്റ് വർധന. അൺഎയ്ഡഡ് സ്കൂളുകളിലെ ബാച്ചുകളിൽ സീറ്റ് വർധനയില്ല.
20 ശതമാനം സീറ്റ് വർധന വരുന്നതോടെ ബാച്ചുകളിലെ സീറ്റുകളുടെ എണ്ണം 50ൽനിന്ന് 60 ആകും. ഇതോടെ സർക്കാർ സ്കൂളുകളിലെ മൊത്തം സീറ്റുകൾ 1,69,140 ആയി ഉയരും. എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളുടെ എണ്ണം 1,98,120 ആയി വർധിക്കും. അൺഎയ്ഡഡ് സ്കൂളുകളിലെ 55,393 സീറ്റുകൾകൂടി ചേർത്ത് ഇത്തവണ പ്ലസ് വൺ പ്രവേശനത്തിന് 4,22,853 സീറ്റുകളാണുള്ളത്. ഇതിൽ സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റുകളും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി േക്വാട്ട, മാനേജ്മെൻറ് േക്വാട്ട സീറ്റുകൾ ഒഴികെ സീറ്റുകളും ചേർത്ത് 2,85,464 സീറ്റുകളിലേക്കാണ് ഏകജാലക പ്രവേശനം നടത്തുന്നത്.
ബുധനാഴ്ച വൈകീട്ട് ആറു വരെയുള്ള കണക്കുകൾ പ്രകാരം 4,55,768 േപരാണ് ഏകജാലക പ്രവേശനത്തിനായി അപേക്ഷിച്ചത്. കൂടുതൽപേർ അപേക്ഷ സമർപ്പിച്ചത് മലപ്പുറം ജില്ലയിൽനിന്നാണ് -79,027. സി.ബി.എസ്.ഇ വിദ്യാർഥികളുടെ അപേക്ഷാ സമർപ്പണം കൂടി പൂർത്തിയാകുേമ്പാൾ അപേക്ഷകരുടെ എണ്ണം അഞ്ചു ലക്ഷം കവിയുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.