സന്നിധാനത്ത് ഗോശാല കാക്കാൻ വേലുച്ചാമി

ശബരിമല: അയ്യപ്പ സന്നിധിയിലെ സുനന്ദിനികളെ പരിപാലിക്കുന്നത് തേനി മാവട്ടം സ്വദേശി വേലുച്ചാമിയാണ്. പുലർച്ചെ രണ്ടോടെ കറന്നെടുക്കുന്ന പാൽ അയ്യെൻറ സന്നിധിയിലെത്തിക്കുന്നതും മറ്റാരുമല്ല. 30 വർഷം മുമ്പാണ് വേലുച്ചാമി സന്നിധാനത്ത് കന്നുകാലികളെ പരിചരിക്കാനെത്തിയത്. ഭസ്മക്കുളത്തിന് സമീപമുള്ള ഗോശാല കാണാൻ ധാരാളം അയ്യപ്പഭക്തരാണ് എത്തുന്നത്. ചിലർ വേലുച്ചാമിയിൽനിന്ന് അനുഗ്രഹവും വാങ്ങാറുണ്ട്. ചില ഭക്തർ കന്നുകാലികൾക്ക് ഭക്ഷണവും നൽകുന്നു.

നാട്ടിലുള്ള കന്നുകാലി ഫാമുകളുടെ രീതിയിലാണ് സന്നിധാനത്തെ ഗോശാല. തൊഴുത്തിൽ ശീതീകരണ സംവിധാനവുമുണ്ട്. നാലു പശുക്കളും ഒരു കാളയും ആറ് ആടുകളും 10 കോഴികളുമാണ് ഇവിടെയുള്ളത്. പുലർച്ചെ കറവയുള്ള കന്നുകാലികളെ കുളിപ്പിച്ച് ഭക്ഷണവും നൽകി കുറിയും തൊട്ട് വേലുച്ചാമി തൊഴുത്തിൽ നിർത്തും. ഇപ്പോൾ  കറവയുള്ള മൂന്നു പശുക്കളാണുള്ളത്. മറ്റൊരെണ്ണം പൂർണഗർഭിണിയാണ്.

പുലർച്ചെ ഒരുമണിക്കേ കന്നുകാലികളുടെ പരിചരണം  ആരംഭിക്കും. മൂന്നു മണിയാകുമ്പോൾ പാൽ സന്നിധാനത്തെത്തിക്കും. മണ്ഡലകാലത്ത് വേലുച്ചാമിക്ക് സഹായത്തിന് മകനും  രണ്ടു ബംഗ്ലാദേശുകാരുമുണ്ട്. വനത്തിൽനിന്ന് പുല്ല് ശേഖരിക്കുന്നത് വേലുച്ചാമി തന്നെയാണ്. സന്നിധിയിൽ ഭക്തർ നടക്കിരുത്തുന്ന കന്നുകാലികളെയും കോഴികളെയും ദേവസ്വം ബോർഡ് ജീവനക്കാർ വേലുച്ചാമിയുടെ കൈകളിലാണ് ഏൽപിക്കുന്നത്. തൊഴുത്തിൽ കന്നുകാലികൾ നിറഞ്ഞതിനാൽ നിലക്കലിലെ ഗോശാലയിലേക്ക് മാറ്റുകയാണ് പതിവ്. നിലക്കലിലെ  ദേവസ്വം ബോർഡിെൻറ റബർ പ്ലാേൻറഷനിൽ ആടുമാടുകൾക്ക്  സ്വതന്ത്രമായി വിഹരിക്കാൻ കഴിയും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.