മുല്ലപ്പെരിയാർ: ആശങ്ക വേണ്ടെന്ന് കേന്ദ്ര ജലവിഭവ മന്ത്രി

മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതി. സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ വിഷയത്തിൽ ഇടപെടുന്നതിൽ കേന്ദ്ര സർക്കാറിന് പരിമിതിയുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ വിഷയത്തിൽ ഇടപെടുന്ന കാര്യം പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ കുറഞ്ഞതായും ഉമാഭാരതി പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സന്ദർശിച്ച കേരളത്തിൽ നിന്നുള്ള എം.പിമാരോടാണ് കേന്ദ്രമന്ത്രി ഇക്കാര്യമറിയിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.