കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലെ തുടര്‍നടപടി അവസാനിപ്പിച്ച ദേശീയ മനുഷ്യാവകാശ കമീഷന്‍ നടപടിക്കെതിരെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഹൈകോടതിയില്‍.
തെറ്റായ ആരോപണം ഉന്നയിച്ച് കേസില്‍ കുടുക്കി പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ പരാതി കമീഷന്‍െറ പരിഗണനയിലായിരുന്നു. ഇതിനിടെ, ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ വിരമിച്ച സാഹചര്യത്തില്‍ നടപടി തുടരാനാകില്ളെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ഈ വിധി ചൂണ്ടിക്കാട്ടിയാണ് നമ്പി നാരായണന്‍െറ പരാതിയിലെ തുടര്‍ നടപടി അവസാനിപ്പിച്ച് മനുഷ്യാവകാശ കമീഷന്‍ കത്തയച്ചത്.
കമീഷന്‍ നടപടി സ്റ്റേചെയ്യണമെന്നും മനുഷ്യാവകാശ ലംഘനത്തിന്‍െറ പേരില്‍ നഷ്ടപരിഹാരവും നിയമനടപടികളും ഉള്‍പ്പെടെ തന്‍െറ ആവശ്യങ്ങളില്‍ തുടര്‍ നടപടികള്‍ക്ക് ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന സി.ബി.ഐ ശിപാര്‍ശയില്‍ നടപടി വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് താന്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയതെന്ന് നമ്പി നാരായണന്‍ വ്യക്തമാക്കുന്നു. ഇതിലെ ഉത്തരവ് മനുഷ്യാവകാശ കമീഷന്‍െറ നടപടികളെ ബാധിക്കുന്നതല്ല. ഈ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടപടി അവസാനിപ്പിച്ച കമീഷന്‍ നിലപാട് നിയമവിരുദ്ധമാണ്. മാത്രമല്ല, ഈ വിധി ചോദ്യംചെയ്യുന്ന അപ്പീല്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ കമീഷന്‍ നിലപാട് റദ്ദാക്കണമെന്നും നഷ്ടപരിഹാരം നല്‍കാനും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വിചാരണക്ക് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടും ഹരജി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.