മുല്ലപ്പെരിയാർ: കേന്ദ്രം ഇടപെടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ഡൽഹിയിൽ

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘം ഡൽഹിയിൽ.  ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംഘം കൂടിക്കാഴ്ച നടത്തിയേക്കും.

സംഘത്തിന്‍റെ മൂന്നു ദിവസത്തെ സന്ദർശന പരിപാടി നേരത്തേ തീരുമാനിച്ചതാണെങ്കിലും പുതിയ സാഹചര്യത്തിൽ മുല്ലപ്പെരിയാർ പ്രശ്നത്തിനായിരിക്കും പ്രഥമ പരിഗണന നൽകുക. പ്രശ്നത്തിന് ശാശ്വതപരിഹാരം വേണമെന്നും കേരളത്തിന്‍റെ ആശങ്ക പരിഹരിക്കാൻ കേന്ദ്രം നേരിട്ട് ഇടപെടണമെന്നുമാണ് ചർച്ചയിൽ ഉന്നയിക്കുക. ജലവിഭവവകുപ്പ് മന്ത്രി പി.ജെ ജോസഫ് മുഖ്യമന്ത്രിയോടൊപ്പം ചർച്ചകളിൽ പങ്കെടുക്കും. പുതിയ അണക്കെട്ട് നിർമിക്കുന്ന കാര്യത്തിൽ കേരളത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചെടുക്കുന്നതിനായിരിക്കും ഇവർ ശ്രമിക്കുക.
കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, നിർമല സീതാരാമൻ തുടങ്ങിയവരുമായും സംഘം ചർച്ചകൾ നടത്തുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.