യു.കെയിൽ ജോലി, 1.8 ലക്ഷം ശമ്പളം, ഭർത്താവിനും മകനും ആശ്രിതവിസ; എട്ട് ലക്ഷം തട്ടിയ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കരാഞ്ചിറ സ്വദേശിനിയിൽനിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തൊടുപുഴ വണ്ണപ്പുറം വേലപറമ്പിൽ ജോബിനെയാണ് (28) കാട്ടൂർ സി.ഐ ഇ.ആർ. ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.

യു.കെയിൽ പ്രതിമാസം 1,80,000 രൂപ ശമ്പളത്തിൽ ജോലിയും ഭർത്താവിനും മകനും ആശ്രിതവിസയും ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തൊടുപുഴയിലുള്ള പ്രതിയുടെ കൊളംബസ് ജോബ്സ് ആൻഡ് എജുക്കേഷൻ എന്ന സ്ഥാപനം വഴി 8,16,034 രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥരായ ബാബു ജോർജ്, രമ്യ കാർത്തികേയൻ, ശ്യാം എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. 



Tags:    
News Summary - extorted money by offering jobs abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.