‘സീഡി വേട്ട’: ചാനലുകള്‍ക്കെതിരെ മന്ത്രി കെ.സി. ജോസഫ്

ന്യൂഡല്‍ഹി: നിരവധി കേസുകളില്‍ പ്രതിയായ ഒരാള്‍ കെട്ടിച്ചമച്ച കഥയെ അടിസ്ഥാനപ്പെടുത്തി മുഖ്യമന്ത്രിക്കെതിരെ മോശം ആരോപണം ഉന്നയിക്കുകയും സഭ സ്തംഭിപ്പിക്കുകയും ചെയ്ത പ്രതിപക്ഷനേതാവും സി.പി.എം സെക്രട്ടറിയും മാപ്പുപറയണമെന്ന് സാംസ്കാരികമന്ത്രി കെ.സി. ജോസഫ്.
കേട്ടപാതി കേള്‍ക്കാത്തപാതി ആരോപണമുന്നയിച്ച പ്രതിപക്ഷം സീഡി കിട്ടാത്തതിനുപിന്നിലും മുഖ്യമന്ത്രിയാണെന്നാരോപിക്കുന്നത് ജാള്യത മറച്ചുവെക്കാനാണ്. കേരളത്തിന്‍െറ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ നടത്തിയ ശ്രമങ്ങള്‍ക്ക് സെക്കന്‍ഡുകള്‍പോലും നീക്കിവെക്കാഞ്ഞ ദൃശ്യമാധ്യമങ്ങള്‍ സീഡിക്കായുള്ള പരക്കംപാച്ചില്‍ ആഘോഷമാക്കി. ഇത്തരമൊരു സംസ്കാരം ചേര്‍ന്നതാണോയെന്ന് പരിശോധിക്കണം.
ഉറപ്പുവരുത്തലില്ലാതെ വാര്‍ത്തകള്‍ നല്‍കുന്ന രീതി ഗുണകരമല്ല. അഭിപ്രായസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാറില്ളെന്നും മാധ്യമങ്ങള്‍ സ്വയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സോളാറും സീഡിയും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂട്ടാക്കിയില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.