ദൗത്യം ധീരതയോടെ ഏറ്റെടുക്കും -കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: മൂന്നാം ശക്തിയുടെ വിജയം ഉറപ്പാക്കാനുള്ള ദൗത്യം ധീരതയോടെ ഏറ്റെടുക്കുമെന്ന് നിയുക്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കഠിനാധ്വാനം ആവശ്യമുള്ള ഉത്തരവാദിത്വമാണ് നിർവഹിക്കേണ്ടതെന്നും കുമ്മനം പ്രതികരിച്ചു.
ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ കുമ്മനം തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇക്കാര്യം പറഞ്ഞത്. വിമാനത്താവളത്തിൽ പാർട്ടി പ്രവർത്തകർ പുതിയ സംസ്ഥാന പ്രസിഡന്‍റിന് വരവേൽപ്പ് നൽകി.

സ്ഥാനമൊഴിഞ്ഞ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനും ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു. നാളെ ബി.ജെ.പി ഒാഫീസിലെത്തി കുമ്മനം അധ്യക്ഷനായി ചുമതലയേൽക്കും.

ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്നു രാവിലെയാണ് ഔദ്യോഗികമായി കുമ്മനത്തിന്‍റെ നേതൃസ്ഥാനം പ്രഖ്യാപിച്ചത്. കേരളത്തിലെ ബി.ജെ.പി അധ്യക്ഷനെ തീരുമാനിക്കുന്നതിനായി പാർട്ടി കേന്ദ്ര–സംസ്ഥാന നേതൃയോഗം ചേർന്നിരുന്നെങ്കിലും സമവായത്തിലെത്താതിരുന്നതിനെ തുടർന്ന് തീരുമാനം കേന്ദ്രനേതൃത്വത്തിനു വിടുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.