കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ പ്രതികളെ കൊല്ലം ജില്ലാ സെഷന്‍സ് കോടതി മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കുലശേഖരപുരം വള്ളിക്കാവ് രാജ്ഭവനില്‍ രാജ്കുമാര്‍ (24), കുലശേഖരപുരം പുത്തന്‍തെരുവില്‍ വിളയില്‍ പടിഞ്ഞാറ്റതില്‍ നസിം (18), കുലശേഖരപുരം പുളിക്കിഴിയില്‍ തറയില്‍ രതീഷ് (29), വവ്വാക്കാവ് ഉദയപുരം വീട്ടില്‍ ശരത് (20), ആദിക്കാട് വടക്ക് പൂച്ചത്തറയില്‍ ഷിന്‍റു എന്ന രോഹിത് (26), വള്ളിക്കാവ് മാമൂട്ടില്‍ മണിനിവാസില്‍ പ്രമോദ് കുമാര്‍ (33) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ആറു പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. സംഭവവുമായി കൂടുതല്‍ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ വിശദമായി ചോദ്യംചെയ്യും.
പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ സുധീര്‍ ജേക്കബ് ഹാജരായി. കൊട്ടാരക്കര റൂറല്‍ എസ്.പി അനില്‍ദാസിന്‍െറ നേതൃത്വത്തിലെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒമ്പത്, 10 ക്ളാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ കഴിഞ്ഞ നാല്, അഞ്ച് തീയതികളില്‍ പ്രതികളുടെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.
കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി ഡിവൈ.എസ്.പി അനില്‍ദാസിന്‍െറ നേതൃത്വത്തില്‍ പൊലീസ് വള്ളിക്കാവിലെ കേസിനാസ്പദമായ സംഭവം നടന്ന സ്ഥലത്ത് തെളിവെടുത്തു.
ഉച്ചയോടെ എത്തിച്ച പ്രതികളെ കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു. പ്രതികളുമായി വൈകീട്ട് 3.30 ഓടെയാണ് പൊലീസ് സംഘം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.