ആരോഗ്യ പ്രശ്നങ്ങളില്ല; എ.കെ. ആന്‍റണി നാളെ തിരിച്ചെത്തും

ന്യൂഡല്‍ഹി: അമേരിക്കയില്‍ വിദഗ്ധ പരിശോധന പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി തിങ്കളാഴ്ച മടങ്ങിയത്തെും.
അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും ആരോഗ്യ പ്രശ്നങ്ങളുമില്ളെന്നും റോച്ചസ്റ്റര്‍ മയോ ക്ളിനിക്കല്‍ മൂന്നുദിവസത്തെ വിദഗ്ധ പരിശോധനക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ അറിയിച്ചു. ഡല്‍ഹിയില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ്  ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധന നിര്‍ദേശിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരുടെ ഉപദേശപ്രകാരമാണ് അമേരിക്കയിലേക്ക് പോകാന്‍ നിശ്ചയിച്ചത്. ഭാര്യ എലിസബത്ത്, മകന്‍ അനില്‍ ആന്‍റണി എന്നിവര്‍ക്കൊപ്പം പാര്‍ട്ടി നിര്‍ദേശപ്രകാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ആന്‍റണിക്കൊപ്പം പോയിരുന്നു.

വിദഗ്ധ ഡോക്ടര്‍മാരായ ഷാജികുമാര്‍, ഡോ. നരേന്ദ്രകുമാര്‍, അമിത് ഘോഷ് എന്നിവരാണ് ആന്‍റണിയെ പരിശോധിച്ചത്. വെള്ളിയാഴ്ച അദ്ദേഹം ആശുപത്രി വിട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.