ദലിതര്‍ നേരിടുന്നത് വംശീയപ്രശ്നം –സി.പി. ജോണ്‍

കൊല്ലം: ദേശീയതയും പരമാധികാരവും അര്‍ഥവത്താകണമെങ്കില്‍ ദലിതര്‍ അടക്കം എല്ലാ വിഭാഗങ്ങള്‍ക്കും അധികാരത്തില്‍ പങ്കാളിത്തമുണ്ടാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി. സാമൂഹികനീതി എന്നത് പലര്‍ക്കും ഇപ്പോഴും അകലെയാണ്. ഡി.എച്ച്.ആര്‍.എം എട്ടാം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദലിതര്‍ നേരിടുന്നത് വംശീയപ്രശ്നമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആസൂത്രണബോര്‍ഡ് അംഗം സി.പി. ജോണ്‍ പറഞ്ഞു. എന്നാല്‍, ദലിതരുടെ പ്രശ്നം സാമ്പത്തികമായി കാണാനാണ് അധികാരിവര്‍ഗം ശ്രമിക്കുന്നത്. ദലിതര്‍ അല്ലാത്തവര്‍ അവര്‍ക്കെതിരാണ് എന്നതാണ് അടിസ്ഥാനപ്രശ്നം. ദലിതരെ മുന്നോട്ടുനയിക്കാന്‍ കഴിയുന്ന സാമ്പത്തിക-സാമൂഹിക സാഹചര്യമുണ്ട്. എന്നാല്‍, അവരെ മുന്നോട്ട് കൊണ്ടുപോകരുതെന്ന ചിന്താഗതി ചിലര്‍ക്കുണ്ട്. ഇത് പരിഹരിക്കണമെങ്കില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിശാലഐക്യം കെട്ടിപ്പടുക്കണം. നാലുവര്‍ഷം മുമ്പുവരെ എസ്.സി.പി ഫണ്ടിന്‍െറ ഭൂരിഭാഗവും വിനിയോഗിച്ചത് റോഡുനിര്‍മാണത്തിനാണ്. പട്ടികജാതി കോളനികളിലേക്കുള്ള റോഡ് നിര്‍മിക്കാന്‍ പട്ടികജാതി ഫണ്ടല്ല ഉപയോഗിക്കേണ്ടത്. പട്ടികജാതി-വര്‍ഗ ഫണ്ടുകള്‍ അവരുടെ വീടുകളിലത്തെണം. കഴിഞ്ഞവര്‍ഷം എസ്.സി.പി, ടി.എസ്.പി ഇനങ്ങളില്‍ 2600 കോടി രൂപയായിരുന്നു കേരളത്തിന്‍െറ വിഹിതം. അടുത്തവര്‍ഷം ഇത് 3000 കോടിയാകും. ദലിത് സഹകരണസംഘങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കാനും പഞ്ചായത്ത് ഫണ്ടില്‍നിന്ന് 10 ശതമാനം ദലിത് യുവജനങ്ങള്‍ക്കായി നീക്കിവെക്കാനും ശിപാര്‍ശ നല്‍കിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് വിദേശത്ത് ഉപരിപഠനം നടത്താനുള്ള സൗകര്യമുണ്ട്. എന്നാല്‍, നാലുവര്‍ഷംകൊണ്ട് നാലുപേര്‍ മാത്രമാണ് ഇത് ഉപയോഗപ്പെടുത്തിയതെന്നും ജോണ്‍ പറഞ്ഞു. ഡി.എച്ച്.ആര്‍.എം ചെയര്‍പേഴ്സന്‍ സെലീന പ്രക്കാനം അധ്യക്ഷതവഹിച്ചു. സോളിഡാരിറ്റി സംസ്ഥാനപ്രസിഡന്‍റ് ടി. ശാക്കിര്‍, അംബേദ്കര്‍മിഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ജെ.കെ. വിജയന്‍, ഡി.സി.യു.എഫ് ചീഫ് സെക്രട്ടറി ടി.കെ. പ്രവീണ്‍, മാധ്യമം ചീഫ് റിപ്പോര്‍ട്ടര്‍ എം.ജെ. ബാബു, സംവിധായകന്‍ സൂര്യദേവ്, കാസര്‍കോട് ഡി.എസ്.എസ് പ്രതിനിധി ഗോപി, എസ്.ഡി.പി.ഐ സംസ്ഥാനകമ്മിറ്റി അംഗം വി.എം. ഫഹദ്, സുബ്രഹ്മണ്യം, അനില്‍നാഗന്‍ എന്നിവര്‍ സംസാരിച്ചു. സജി കൊല്ലം സ്വാഗതം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.