കണ്ണൂര്‍ വിമാനത്താവളം: പരീക്ഷണ പറക്കല്‍ തീരുമാനമായില്ല

മട്ടന്നൂര്‍: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണ പറക്കല്‍ എന്ന് നടത്തുമെന്ന് ഇനിയും തീരുമാനമായില്ല. എന്തു പ്രതിബന്ധമുണ്ടെങ്കിലും ഡിസംബര്‍ 31നു തന്നെ പ്രഥമ വിമാനം മൂര്‍ഖന്‍ പറമ്പില്‍ പറന്നിറങ്ങുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ. ബാബു, കെ.സി. ജോസഫ് എന്നിവരുടെ പ്രഖ്യാപനം. എന്തുകൊണ്ടാണ് ഇന്ന് പരീക്ഷണ പറക്കല്‍ നടക്കാത്തതെന്നോ പുതുക്കിയ തീയതി ഏതാണെന്നോ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

ഈ സാഹചര്യത്തില്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായ പദ്ധതി പ്രദേശത്ത് ഇന്ന് പ്രതിഷേധ സൂചകമായി കടലാസു വിമാനം പറത്താനൊരുങ്ങുകയാണ് നാട്ടുകാരില്‍ ചിലര്‍. മഴയെ പഴിചാരി രക്ഷപ്പെടാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ശക്തമായ മഴക്കു പുറമേ സ്ഫോടനം നടത്തിയതിലുള്ള പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നും തൊഴില്‍ദിനം നഷ്ടപ്പെട്ടതിനാലുമാണ് പരീക്ഷണ പറക്കല്‍ വൈകുന്നത് എന്നാണ് വിശദീകരണം.  എന്നാല്‍, നഷ്ടപ്പെട്ടുവെന്നു പറയുന്ന തൊഴില്‍ ദിനങ്ങള്‍ക്ക് പകരം മാസങ്ങളായി പദ്ധതി പ്രദേശത്ത് രാപകല്‍ ഭേദമന്യേ നിര്‍മാണം തുടരുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.