കണ്ണൂരിന്‍െറ സുരക്ഷക്ക് ഐ.എം. വിജയനും


കണ്ണൂര്‍: കാല്‍പന്തു കളിയില്‍ ഇതിഹാസം രചിച്ച കേരളത്തിന്‍െറ ഫുട്ബാള്‍ താരം ഐ.എം. വിജയന്‍ കണ്ണൂരില്‍ ക്രമസമാധാന പാലനത്തിനത്തെി. ഇന്നത്തെ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സംഘര്‍ഷ ബൂത്തുകളുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയ മയ്യില്‍ മേഖലയിലാണ് ഐ.എം. വിജയന്‍ കര്‍മനിരതനാകുക. തൃശൂര്‍ കെ.എ.പി ഒന്നാം ബറ്റാലിയനില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് വിജയന്‍. അദ്ദേഹം ഞായറാഴ്ച രാവിലെയാണ് മറ്റ് സേനാംഗങ്ങള്‍ക്കൊപ്പം കണ്ണൂരില്‍ എത്തിയത്.
മയ്യില്‍ മേഖലയില്‍ 128 പോളിങ് ബൂത്തുകളാണ് ഉള്ളത്. വോട്ടെടുപ്പ് ദിവസം പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി നിര്‍ദേശിച്ച ഒട്ടേറെ ബൂത്തുകളും ഇവിടെയുണ്ട്.
കണ്ണൂര്‍ എ.ആര്‍. കമാന്‍ഡന്‍റ് അബ്ദുല്‍ നിസാറിന്‍െറ  കീഴില്‍ കണ്ണൂര്‍ കെ.എ.പി നാലാം ബറ്റാലിയന്‍ അസി. കമാന്‍ഡന്‍റ് സുധീര്‍ കുമാറിന്‍െറയും തൃശൂര്‍ കെ.എ.പി സി.ഐ ഐ.എം വിജയന്‍െറയും നേതൃത്വത്തിലാണ് ഇവിടങ്ങളില്‍ സായുധ പൊലീസിനെ വിന്യസിച്ചിട്ടുള്ളത്. എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി, ഡി.ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവര്‍ ഞായറാഴ്ച രാത്രി മയ്യില്‍ മേഖലയിലെ പ്രശ്ന ബാധിത ബൂത്തുകള്‍ സന്ദര്‍ശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.