വിമാനത്താവളം വഴി മൊബൈല്‍ കള്ളക്കടത്ത് വ്യാപകം കസ്റ്റംസിന് ജാഗ്രതനിര്‍ദേശം

നെടുമ്പാശ്ശേരി: സ്മാര്‍ട്ട് ഫോണുകള്‍ക്ക് കേരളത്തില്‍ ഡിമാന്‍റ് കൂടിയതോടെ വിലകൂടിയ സ്മാര്‍ട്ട് ഫോണുകള്‍ വിദേശത്തുനിന്ന് അനധികൃതമായി വന്‍തോതില്‍ കേരളത്തിലേക്ക് എത്തുന്നു. ഇവയിലേറെയും വിമാനത്താവളങ്ങള്‍ വഴി കസ്റ്റംസിന്‍െറ കണ്ണുവെട്ടിച്ച് നികുതിയടക്കാതെ കൊണ്ടുവരുന്നവയാണ്. മൊബൈല്‍ ഫോണ്‍ ഒന്നോ രണ്ടോ കൊണ്ടുവരാന്‍ അനുവദിക്കാറുണ്ട്. അതില്‍ കൂടുതല്‍ കൊണ്ടുവന്നാല്‍ 34 ശതമാനമാണ് നികുതിയടക്കേണ്ടത്. എന്നാല്‍, ഇറക്കുമതിക്ക് ലൈസന്‍സുളളവര്‍ക്ക് 14 ശതമാനം നികുതിയടച്ചാല്‍ മതി.

സ്വര്‍ണക്കടത്തിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്ന ചിലരെയാണ് മൊബൈല്‍ ഫോണ്‍ കടത്തിനും ഇടനിലക്കാരാക്കുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം നികുതിയടച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് 800 കോടി ഡോളറിന്‍െറ മൊബൈല്‍ ഫോണാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.