വെള്ളാപ്പള്ളി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണം -വി.എസ്

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച വിജയം നേടാൻ സാധിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി-ബി.ജെ.പി സഖ്യം തെരഞ്ഞെടുപ്പിൽ വിലപ്പോവില്ല. തെരഞ്ഞെടുപ്പോടെ അവരുടെ നില പരിതാപകരമാകുമെന്നും വി.എസ് പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ വി.എസ് വീണ്ടും ശക്തമായി വിമർശിച്ചു.

എസ്.എൻ.ഡി.പിയുടെ കീഴിലുള്ള കോളജുകളിലെ നിയമനത്തിനുള്ള കോഴ, സ്വാമി ശാശ്വതീകാനന്ദയുടെ മരണം, മൈക്രോ ഫിനാന്‍സ് തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളി നടേശന്‍ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണം. ശാശ്വതീകാനന്ദയുടെ മരണത്തിൽ വെള്ളാപ്പള്ളിക്കും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.