മലപ്പുറം കലക്ടറുടെ നടപടിയില്‍ തെര. കമ്മീഷന് അതൃപ്തി; 15 ബൂത്തുകളില്‍ റീ പോളിങിന് സാധ്യത

മലപ്പുറം: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് വൈകുകയും മന്ദഗതിയില്‍ ആവുകയും ചെയ്തതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വൈകിയതില്‍ മലപ്പുറം കലക്ടര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതൃപ്തി അറിയിച്ചു.
ഉച്ചക്കു മൂന്നു മണിക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, നിര്‍ദ്ദിഷ്ട സമയത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ക്ക് സാധിക്കാത്തതിനെ തുടര്‍ന്നാണ് കമ്മീഷന്‍ അതൃപ്തി അറിയിച്ചത്. ജില്ലയിലെ 58 ബൂത്തുകളില്‍ മെഷീന്‍ തകരാര്‍ മൂലം വോട്ടെടുപ്പ് വൈകുകയുണ്ടായി.
ഈസാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍, ബൂത്തുകളില്‍നിന്നും റിപ്പോര്‍ട്ട് വരാന്‍ വൈകിയതു കാരണം നിര്‍ദ്ദിഷ്ട സമയത്തിനകം വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്ക് സാധിച്ചില്ല.
മലപ്പുറത്ത് 15 ബൂത്തുകളില്‍ റി പോളിങിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 20ഓളം ബൂത്തുകളില്‍ വോട്ടെടുപ്പ് സമയം നീട്ടി നല്‍കാനും കലക്ടര്‍ ആവശ്യപ്പെട്ടേക്കും. വോട്ടെടുപ്പ് വൈകിയത് സംബന്ധിച്ച് നേരത്തെ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീ പോളിങിന് ഉത്തരവിടുക.
തൃശ്ശൂരിലും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ സംഭവങ്ങളുണ്ടായി. ഇവിടെ രണ്ടു വാര്‍ഡുകളില്‍ റീ പോളിങിന് സാധ്യതയുണ്ട്. അതേസമയം അട്ടിമറി സാധ്യത സംശയിക്കുന്നില്ളെന്നാണ് തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ റിപ്പോര്‍ട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.