മലപ്പുറത്തും തൃശൂരും മികച്ച പോളിങ്

മലപ്പുറം/തൃശൂർ: വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടർന്ന് റീപോളിങ് നടന്ന മലപ്പുറം, തൃശൂർ ജില്ലകളിൽ മികച്ച പോളിങ്. തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ അഞ്ച് മണിവരെയുള്ള കണക്കനുസരിച്ച് മലപ്പുറത്ത് 78.11 ശതമാനവും തൃശൂരിൽ 78.80 ശതമാനവും പോളിങ് രേഖപ്പെടുത്തി. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ മലപ്പുറത്ത് രണ്ട് സ്ഥലങ്ങളിൽ വോട്ടിങ് മെഷീനിൽ തകരാർ കണ്ടെത്തിയിരുന്നു. കോട്ടേപ്പാടം, വെളിയങ്കോട് എന്നിവിടങ്ങളിൽ വോട്ടിങ് യന്ത്രത്തിലുണ്ടായ തകരാറ് ഉടൻ പരിഹരിച്ചു. 60 പേർ വോട്ടുചെയ്ത ശേഷമാണ് യന്ത്രം തകരാറിലായത്.

ഇന്നലെ രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് മലപ്പുറം, തൃശൂർ ജില്ലകളിൽ വോട്ടിങ് യന്ത്രങ്ങളിൽ വ്യാപകമായ തകരാർ കണ്ടെത്തിയത്. ഇതിനെ തുടർന്ന് മലപ്പുറത്ത് 27 പഞ്ചായത്തുകളിലെ 105 ബൂത്തുകളിലും തൃശൂർ ജില്ലയിലെ ഒമ്പത് ബൂത്തുകളിലുമാണ് റീപോളിങ് നടത്തിയത്. മലപ്പുറം ജില്ലയിൽ റീപോളിങ് നടന്ന ബൂത്തുകളിൽ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ ക്യൂവായിരുന്നു. റീപോളിങ്ങിൻെറ ആലസ്യം വോട്ടർമാരെ ബാധിച്ചില്ല എന്നാണ് ഇത് കാണിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.