ഒ.എന്‍.വിക്ക് റഷ്യയുടെ ഉന്നത ബഹുമതി

തിരുവനന്തപുരം: കവി ഒ.എന്‍.വി. കുറുപ്പ് റഷ്യയുടെ ഉന്നത ബഹുമതിയായ പുഷ്കിന്‍ മെഡലിന് അര്‍ഹനായി. റഷ്യയുടെ കലയും സംസ്കാരവും സാഹിത്യവും പ്രചരിപ്പിക്കുന്നതിനുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് റഷ്യന്‍ സര്‍ക്കാര്‍ പുഷ്കിന്‍ മെഡല്‍ സമ്മാനിക്കുന്നത്.
റഷ്യന്‍ യൂനിറ്റി ദിനമായ നവംബര്‍ നാലിന് ഈ പുരസ്കാരം ക്രംലിനില്‍ നല്‍കാനായി തീരുമാനിച്ചിരുന്നെങ്കിലും ഒ.എന്‍.വി. കുറുപ്പിന്‍െറ അസൗകര്യം കാരണം പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ പിന്നീട് ഇതു സമ്മാനിക്കും. റഷ്യന്‍ കവിയായ അലക്സാണ്ടര്‍ പുഷ്കിന്‍െറ നിരവധി കവിതകള്‍ ഒ.എന്‍.വി മലയാളത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. കേരള പുഷ്കിന്‍ എന്നും ഒ.എന്‍.വി അറിയപ്പെടുന്നുണ്ട്. തിരുവനന്തപുരത്ത് റഷ്യന്‍ സാംസ്കാരിക കേന്ദ്രവും മോസ്കോയിലെ യേസീനിന്‍ സ്റ്റേറ്റ് മ്യൂസിയവും സംയുക്തമായി ഏര്‍പ്പെടുത്തിയ പ്രഥമ യേസീനിന്‍ പുരസ്കാരത്തിനും ഒ.എന്‍.വി അര്‍ഹനായിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്‍റിന്‍െറ ഉന്നത ബഹുമതി നേടിയ ഒ.എന്‍.വി. കുറുപ്പിനെ റഷ്യന്‍ അംബസഡര്‍ അലക്സാണ്ടര്‍ കടാകിന്‍ അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.