ഭൂരിപക്ഷം 531; മെംബർ അനൂപ് ജോലിത്തിരക്കിലാണ്

ഉള്ള്യേരി: ഗ്രാമപഞ്ചായത്ത് കണയങ്കോട് 16ാം വാർഡിൽ നിന്ന് റെക്കോഡ് ഭൂരിപക്ഷത്തിന് വിജയിച്ച യു.ഡി.എഫിലെ കുളങ്ങരമീത്തൽ അനൂപ്കുമാർ ചൊവ്വാഴ്ചയും ജോലിത്തിരക്കിലായിരുന്നു. തെരഞ്ഞെടുപ്പുവേളയിൽ ഒരുമാസമായി ജോലിക്കുപോവാൻ കഴിഞ്ഞിരുന്നില്ല. 10 വർഷമായി ചെങ്കൽ കയറ്റിറക്ക് തൊഴിലാളിയാണ് അനൂപ്.

ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ജീവിതപ്രാരബ്ധങ്ങൾ അലട്ടിയതോടെ കൽപ്പണിയിലേക്ക് തിരിയുകയായിരുന്നു. പുലർച്ചെ രണ്ടോടെ കണ്ണൂരിലേക്ക് ചെങ്കൽ കയറ്റാനായി പോകും. ഉച്ചയോടെയാണ് മടങ്ങിയെത്തുക.ഇതിനിടെ, അപ്രതീക്ഷിതമായാണ് സ്ഥാനാർഥിത്വം. കണയങ്കോട് സംവരണവാർഡ് ആയതോടെ വാർഡ് കോൺഗ്രസ് സെക്രട്ടറിയായ അനൂപിന് നറുക്കുവീഴുകയായിരുന്നു. ആദ്യം മടിച്ചെങ്കിലും പ്രവർത്തകരുടെ നിർബന്ധത്തിനുവഴങ്ങി കന്നിയങ്കത്തിനിറങ്ങി. സമീപ പഞ്ചായത്തുകളിൽ ഒന്നും ഇദ്ദേഹത്തിെൻറ അത്ര ഭൂരിപക്ഷം നേടിവിജയിച്ച ഒരു സ്ഥാനാർഥിപോലുമില്ല. ജില്ലയിൽതന്നെ കൂടിയ ഭൂരിപക്ഷത്തിന് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായിരിക്കും ഈ 30കാരൻ.

മെംബറായതോടെ ജോലിയും പൊതുപ്രവർത്തനവും ഒരുമിച്ചുകൊണ്ടുപോവാനുള്ള ശ്രമത്തിലാണ്. വാർഡിലെ കുടിവെള്ളം, റോഡ്, കോളനികളുടെ ശോച്യാവസ്ഥ എന്നിവ പരിഹരിക്കാനായിരിക്കും മുന്തിയ പരിഗണന നൽകുകയെന്ന് അനൂപ് മാധ്യമത്തോട് പറഞ്ഞു. സത്യപ്രതിജ്ഞക്ക് പിറ്റേന്ന് അറിവിെൻറ ആദ്യക്ഷരം കുറിച്ച കന്നൂർ ഗവൺമെൻറ് യു.പി സ്കൂളിലെ സ്കൂൾ കലോത്സവം ഉദ്ഘാടനമാണ് ഗ്രാമപഞ്ചായത്തംഗം എന്നനിലയിൽ അനൂപിെൻറ ആദ്യ പരിപാടി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.