മുംബൈ: ലോകത്ത് മികച്ച ഹോട്ടല്‍സേവനം നല്‍കുന്ന നഗരങ്ങളുടെ പട്ടികയില്‍ വയനാട് ഒമ്പതാമത്. ഹോട്ടലുകളെക്കുറിച്ച് വിവരങ്ങള്‍നല്‍കുന്ന ട്രിവാഗോ എന്ന വെബ്സൈറ്റിന്‍െറ പഠനത്തില്‍ നാല് ഇന്ത്യന്‍നഗരങ്ങളാണ് 100 നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്. ഋഷികേശ്, അമൃത്സര്‍, ജയ്സാല്‍മര്‍ എന്നിവയാണ് ഇന്ത്യയിലെ മറ്റു നഗരങ്ങള്‍. 96.36 ശതമാനം സ്കോര്‍ നേടിയാണ് വയനാട് ഒമ്പതാമതത്തെിയത്. ഹോട്ടല്‍ ചെലവ്, ഉപഭോക്താക്കളുടെ റേറ്റിങ് എന്നിവയാണ് സ്കോര്‍ കണക്കാക്കാന്‍ പരിഗണിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് വയനാടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 96.24 ശതമാനം സ്കോര്‍നേടിയ ഋഷികേശ് പട്ടികയില്‍ 13ാമതത്തെി. 95.70 ശതമാനം സ്കോര്‍നേടിയ അമൃത്സറിന് 22ാം സ്ഥാനമുണ്ട്. കഴിഞ്ഞവര്‍ഷം അമൃത്സര്‍ ആറാമതത്തെിയിരുന്നു. രാജസ്ഥാനിലെ ജയ്സാല്‍മര്‍ 95.17 ശതമാനം സ്കോറോടെ 34ാമതത്തെി. ചൈനയിലെ ഫെങ്ഹുവാങ് ആണ് 98.01 ശതമാനം സ്കോറോടെ ഒന്നാമതത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.