സർക്കാർ വെബ്സൈറ്റിൽ മാണി തന്നെ നിയമ മന്ത്രി

തിരുവനന്തപുരം: കേരള സർക്കാറിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ കെ.എം മാണി തന്നെ സംസ്ഥാന നിയമമന്ത്രി. നിയമ വകുപ്പിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലാണ് (http://demo1.keltron.org/) മുൻ ധനമന്ത്രി കെ.എം മാണിയുടെ പേരും ചിത്രവും നീക്കം ചെയ്യാതിരിക്കുന്നത്. ബാർ കോഴ കേസിൽ ഹൈകോടതിയുടെ വിമർശത്തെ തുടർന്ന് നവംബർ 11നാണ് കെ.എം മാണി ധനം, നിയമം അടക്കം 14 വകുപ്പുകളുടെ ചുമതല രാജിവെച്ചത്. എന്നാൽ, അഞ്ച് ദിവസം കഴിഞ്ഞിട്ടും ബന്ധപ്പെട്ടവർ മാണിയുടെ ചിത്രമോ പേരോ നീക്കം ചെയ്തിട്ടില്ല.

അതേസമയം, സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക വെബ് പോർട്ടലിൽ (http://www.kerala.gov.in/) 21ാം കേരളാ മന്ത്രിസഭയുടെ മൊത്തം പേര് വിവരങ്ങൾ വിവരിക്കുന്ന ഭാഗത്ത് രാജിവെച്ച മന്ത്രിമാരായ കെ.എം മാണി, കെ.ബി ഗണേഷ് കുമാർ, അന്തരിച്ച മന്ത്രി ടി.എം ജേക്കബ് എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം മാണിയും ഗണേഷ് കുമാറും രാജിവെച്ചതായും ടി.എം ജേക്കബിന് പകരം മകൻ അനൂപ് ജേക്കബും മുസ് ലിം ലീഗ് പ്രതിനിധിയായി മഞ്ഞളാംകുഴി അലിയും സത്യപ്രതിജ്ഞ ചെയ്തതായും പറയുന്നുണ്ട്.

സർക്കാർ പദവികൾ ഒഴിയുന്നവരുടെ പേരുവിവരങ്ങൾ നീക്കം െചയ്യാത്തത് ഔദ്യോഗിക വെബ്സൈറ്റുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.