സംവിധായകൻ സച്ചി സ്മാരക സമിതി കവിത പുരസ്കാരത്തിന്​ കൃതികൾ ക്ഷണിച്ചു

തൃശൂർ: സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സച്ചിയുടെ പേരിലുള്ള സ്മാരക സമിതി നൽകുന്ന കവിത പുരസ്കാരത്തിന്​ കൃതികൾ ക്ഷണിച്ചു. 25,000 രൂപയും കീർത്തിമുദ്രയും അടങ്ങുന്ന പുരസ്കാരത്തിന് 2021 ജനുവരി ഒന്നിനും 2023 ഡിസംബർ 31നും ഇടയിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കാവ്യകൃതിയുടെ മൂന്ന് കോപ്പി ഡിസംബർ ഒന്നിനകം പ്രഫ. എം. ഹരിദാസ്, ശ്രീപദം, മരുതൂർ ലെയിൻ, വിയ്യൂർ, തൃശൂർ-680010 എന്ന വിലാസത്തിൽ അയക്കണം.

ഡിസംബർ 28ന് സാഹിത്യ അക്കാദമിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം നൽകുമെന്ന്​ ചെയർമാൻ പ്രഫ. എം. ഹരിദാസും കൺവീനർ സജിത രാധാകൃഷ്ണനും അറിയിച്ചു. ഫോൺ: 94009 34242, 82814 74235.

Tags:    
News Summary - Director Sachi Samakar Samiti has invited works for poetry award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.