ശബരിമലയിൽ സുരക്ഷയും ശുചിത്വവും ഉറപ്പാക്കും -ചെന്നിത്തല

പമ്പ: ശബരിമലയിൽ സുരക്ഷക്കൊപ്പം ശുചിത്വത്തിനും മുൻഗണന നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സൗകര്യങ്ങൾ വിലയിരുത്താൻ രണ്ട് ദിവസത്തിലൊരിക്കൽ പ്രത്യേക യോഗം ചേരുമെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയുടെ സുരക്ഷ കൂട്ടുന്നതിനെ കുറിച്ച് പമ്പയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യേക സുരക്ഷാ മേഖലയായി 2016 ജനുവരി 20 വരെയുള്ള കാലയളവാണ് കണക്കാക്കുക. ഇതുവഴി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ പൊലീസിന് പ്രത്യേക അധികാരം ലഭിക്കും. നിലവിൽ 1500 സേനാംഗങ്ങൾ പമ്പയിലും സന്നിധാനത്തുമായി സുരക്ഷാ ചുമതലയിലുണ്ട്. തിരക്കു കൂടുന്നത് അനുസരിച്ച് എണ്ണം 4000 ആയി വർധിപ്പിക്കും. പുൽമേട് ദുരന്തം നടന്ന സ്ഥലത് ഡി.ജി.പി സന്ദർശം നടത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.  

വിമതന്‍റെ പിന്തുണയോടെ കണ്ണൂർ കോർപറേഷനിൽ ഭരണം വേണ്ടെന്ന തീരുമാനം ശരിയായിരുന്നുവെന്ന് ചെന്നിത്തല പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിലെ കോൺഗ്രസ് പ്രാദേശിക നേതൃത്വമാണ് ഈ തീരുമാനമെടുത്തത്. കളമശേരി നഗരസഭയിൽ പാർട്ടി വിപ്പ് അനുസരിച്ച് വോട്ട് ചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബാർകോഴ കേസിനെ കുറിച്ചുള്ള വിജിലൻസ് അന്വേഷണത്തിൽ പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും ചെന്നിത്തല പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.