തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കാറ്ററിങ് യൂനിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ് സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധന; ലൈസൻസില്ലാത്ത 10 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.
24 സ്ഥാപനങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് ലാബുകളിലേക്കയച്ചു. മറ്റ് അപാകതകൾ കണ്ടെത്തിയ 45 സ്ഥാപനങ്ങൾക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ കാറ്ററിങ് യൂനിറ്റുകളിലാണ് മൂന്ന് ദിവസങ്ങളിലായി പരിശോധന നടത്തിയത്. ഭക്ഷ്യവിഷബാധയടക്കം പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു പരിശോധന. 40 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ആറ് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസ് നൽകി.
സംസ്ഥാന ഭക്ഷ്യ സുരക്ഷ കമീഷണറുടെ ഏകോപനത്തിൽ സ്പെഷൽ ടാസ്ക് ഫോഴ്സ് അംഗങ്ങളായ ഭക്ഷ്യസുരക്ഷ ജോയന്റ് കമീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമീഷണർ അജി. എസ്, അസിസ്റ്റന്റ് കമീഷണർ സക്കീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.