എം.കെ പ്രേമനാഥിനെ ജെ.ഡി.എസ് സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: എം.കെ പ്രേമനാഥിനെ ജെ.ഡി.എസ് ദേശീയ നിർവാഹക സമിതിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലിയാണ് സസ്പെൻഷൻ വിവരം മാധ്യമങ്ങളെ അറിയിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പ്രേംനാഥിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ടെന്ന് ഡാനിഷ് അലി പറഞ്ഞു.

ജെ.ഡി.എസ്-ജെ.ഡി.യു ലയന ചർച്ച സംബന്ധിച്ച് പാർട്ടി നേതൃത്വത്തിനെതിരെ എം.കെ പ്രേംനാഥ് വലിയ വിമർശമാണ് കഴിഞ്ഞ ദിവസം നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെ ലയന ചർച്ച നടത്താമെന്നാണ് നിർവാഹക സമിതി തീരുമാനിച്ചതെന്നും എന്നാൽ, ഈ തീരുമാനത്തെ മാത്യു ടി. തോമസ് തള്ളിപ്പറയുന്നത് സംസ്ഥാന അധ്യക്ഷൻ പദവി നഷ്ടപ്പെടുന്നത് കൊണ്ടാണെന്നും എം.കെ പ്രേംനാഥ് ആരോപിച്ചിരുന്നു. എം.പി വീരേന്ദ്ര കുമാറിനെ എതിർചേരിയിൽ നിർത്തുന്നത് പാർട്ടിയെ ക്ഷീണിപ്പിക്കും. ലയനമെന്ന പൊതുവികാരമാണ് നിർവാഹക സമിതി യോഗത്തിന്‍റേതെന്നും പ്രേംനാഥ് വ്യക്തമാക്കിയിരുന്നു.

പാർട്ടികളുടെ ലയനം പ്രേംനാഥിന്‍റെ വ്യക്തിപരമായ ആരോപണമാണെന്നാണ് മാത്യു ടി. തോമസ് പ്രതികരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.