കൊച്ചിയിലെ സൈബർ തട്ടിപ്പ്: മുഖ്യ സൂത്രധാരനെ കൊൽക്കത്തയിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്

കൊച്ചി: ഇന്ത്യയിലെ സൈബർ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരൻ രംഗൻ ബിഷ്ണോയി കൊച്ചി സൈബർ പൊലീസിന്റെ പിടിയിൽ. വാഴക്കാല സ്വദേശിയായ സ്ത്രീയുടെ നാലര കോടി രൂപ തട്ടിയ കേസിലാണ് നിർണായക അറസ്റ്റ്. കൊൽക്കത്തയിലെ ബിഷ്ണോയിയുടെ താവളത്തിലെത്തിയാണ് കൊച്ചി സൈബർ പൊലീസ് പ്രതിയെ പിടികൂടിയത്.

അതീവ രഹസ്യ നീക്കത്തിലൂടെയാണ് കൊച്ചി പൊലീസ് പ്രതിയെ പിടികൂടിയത്. കൊൽക്കത്തയിലെ താവളം തിരിച്ചറിഞ്ഞതാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. താവളം കണ്ടെത്തിയ പൊലീസ് തിങ്കളാഴ്‌ച പുലർച്ചയോടെ സാഹസീകമായി പ്രതിയെ പിടികൂടുകയായിരുന്നു.

പ്രാദേശിക മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിന് ശേഷം ബിഷ്ണോയിയെ കൊച്ചിയിലെത്തിക്കും. കൊൽക്കത്തയിൽ നിന്ന് വിമാന മാർഗമാണ് പ്രതിയെ കൊച്ചിയിലെത്തിക്കുക. തുടർന്ന് കൊച്ചിയിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

കേസിൽ രണ്ട് മലപ്പുറം സ്വദേശികളെ നേരത്തെ പിടികൂടിയിരുന്നു. ഇവർ തട്ടിപ്പിന്‍റെ കമ്മിഷൻ പറ്റുന്നവരാണന്ന് പിന്നീട് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘങ്ങളെ നിയന്ത്രിക്കുന്ന രംഗന്‍ ബിഷ്ണോയിയിലേക്ക് കൊച്ചി പൊലീസ് എത്തിച്ചേർന്നത്. സൈബർ തട്ടിപ്പ് കേസുകളുടെ ചുരളഴിക്കുന്നതിൽ രംഗൻ ബിഷ്ണോയിയുടെ അറസ്റ്റ് നിർണായകമാകുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍.

ബിഷ്ണോയിയുടെ സംഘാംഗങ്ങൾ പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചൈനയിലെയും ലാവോസിലെയും വരെ സൈബർ തട്ടിപ്പുസംഘങ്ങളുമായും രംഗൻ ബിഷ്ണോയിക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

Tags:    
News Summary - Cyber ​​fraud in Kochi: The main mastermind was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.