സ്കൂള്‍ ശാസ്ത്രോത്സവം: മലപ്പുറവും കണ്ണൂരും ഇഞ്ചോടിഞ്ച്

കൊല്ലം: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം മൂന്നുദിനം പിന്നിടുമ്പോള്‍  മാറിമറിയുന്ന പോയന്‍റ് നിലയുമായി മലപ്പുറവും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. ഒടുവിലത്തെ ഫലമനുസരിച്ച് 638 പോയന്‍േറാടെ മലപ്പുറമാണ് മുന്നില്‍. രണ്ടാംദിനത്തില്‍ മുന്നിലായിരുന്ന കണ്ണൂര്‍ 636 പോയന്‍േറാടെ തൊട്ടുപിന്നിലുണ്ട്.
614 പോയന്‍റ് നേടി കോഴിക്കോട് മൂന്നാം സ്ഥാനത്താണ്. പാലക്കാടും (585 പോയന്‍റ്) തിരുവനന്തപുരവുമാണ് (580 പോയന്‍റ്) നാലും അഞ്ചും സ്ഥാനത്ത്. ആതിഥേയരായ കൊല്ലം 553 പോയന്‍േറാടെ എട്ടാം സ്ഥാനത്താണ്.
പ്രവൃത്തിപരിചയമേളയില്‍ കണ്ണൂരാണ് മുന്നേറുന്നത്. കോഴിക്കോടും കാസര്‍കോടുമാണ് തൊട്ടടുത്ത സ്ഥാനത്ത്. ശാസ്ത്രമേളയില്‍ 19 ഇനങ്ങളുടെ ഫലം വന്നപ്പോള്‍ 133 പോയന്‍േറാടെ കണ്ണൂര്‍ മുന്നേറുന്നു. മലപ്പുറം 122 പോയന്‍േറാടെ രണ്ടാമതും 117 പോയന്‍േറാടെ കൊല്ലവും പാലക്കാടും മൂന്നാം സ്ഥാനത്തുമുണ്ട്. ഗണിതശാസ്ത്രമേളയില്‍ 31 ഇനങ്ങളുടെ ഫലം വന്നപ്പോള്‍ 292 പോയന്‍േറാടെ കണ്ണൂരാണ് മുന്നില്‍. 273 പോയന്‍േറാടെ പാലക്കാടും 270 പോയന്‍േറാടെ കോഴിക്കോടും പിന്നാലെയുണ്ട്.
സാമൂഹിക ശാസ്ത്രമേളയില്‍ 14 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 125 പോയന്‍േറാടെ തൃശൂര്‍ മുന്നേറുന്നു. 123 പോയന്‍റുള്ള കോഴിക്കോടും 118 പോയന്‍റുള്ള കാസര്‍കോടുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
 ആതിഥേയരായ കൊല്ലത്തിന് 111 പോയന്‍റുണ്ട്. ഐ.ടി മേളയില്‍ 11 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 89 പോയന്‍േറാടെ മലപ്പുറമാണ് മുന്നില്‍. 88 പോയന്‍േറാടെ കോട്ടയവും 85 പോയന്‍േറാടെ എറണാകുളവും പിന്നിലുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.