മുതലാളിയുടെ വായ്പക്ക് പലിശ വെറും ഒരുരൂപ*

സ്വയംസഹായ സംഘങ്ങളെ പൊതുമേഖലാബാങ്കുകളില്‍നിന്ന് അകറ്റാന്‍ വെള്ളാപ്പള്ളി നടേശന്‍െറ അനുചരന്മാര്‍ നടത്തുന്ന വായ്മൊഴി പരസ്യപ്രചാരണം ഇങ്ങനെ -‘നമ്മുടെ ഈഴവസഹോദരിമാര്‍ക്ക് മുതലാളി നല്‍കുന്ന വായ്പക്ക് പലിശ വെറും ഒരു രൂപ. അദ്ദേഹം ബാങ്കുമായി നേരിട്ട് പേശിയാണ് ‘കുറഞ്ഞനിരക്കില്‍’ വായ്പ തരപ്പെടുത്തുന്നത്.
നടേശന്‍മുതലാളി ഇല്ലായിരുന്നെങ്കില്‍ സമുദായത്തിന്‍െറ അവസ്ഥ എന്താകുമായിരുന്നു... ഹോ’ !. അടുത്ത തെരഞ്ഞെടുപ്പില്‍ നടേശന്‍മുതലാളിയെ സ്ഥാനാര്‍ഥിയായി നിര്‍ത്തി ജയിപ്പിച്ചാലും തരക്കേടില്ളെന്ന് കരുതിപ്പോകും!.
പക്ഷേ, കാര്യങ്ങള്‍ അത്രകണ്ട് എളുപ്പമല്ളെന്ന് ബോധ്യമാകാന്‍ ഒരല്‍പം വൈകും. മുതലാളി പറഞ്ഞ ‘ഒരുരൂപ’യുടെ അരികില്‍ ഒരു നക്ഷത്രചിഹ്നം ഉണ്ടായിരുന്നത് ആരും അറിഞ്ഞിരുന്നില്ല. അത് ‘കണ്ടീഷന്‍സ് അപൈ’്ള ആയിരുന്നു. ഒരു മാസത്തേക്കാണ് ഒരുരൂപ പലിശ. അതായത്, ഒരുവര്‍ഷം 12 രൂപ പലിശ അടക്കണം. ഈ തിരിച്ചറിവുണ്ടാകുമ്പോഴേക്കും വായ്പയെടുത്ത തുക ചെലവായിട്ടുണ്ടാകും. പിന്നെ, അടച്ചുതീര്‍ക്കാനുള്ള തത്രപ്പാടിലാകും പാവം സഹോദരിമാര്‍. ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് മൂന്നും നാലും ശതമാനം പലിശക്ക് നല്‍കുന്ന വായ്പയാണ് വിശാലമനസ്കനായ മുതലാളി 12 രൂപക്ക് മറിച്ചടിക്കുന്നത്.
വരുമാനമായ കോടികള്‍ ബാങ്കിലിട്ട ശേഷം, അതേ ട്രാക് റെക്കോഡ് നിരത്തിയാണ് നടേശന്‍ മുതലാളി മൈക്രോഫിനാന്‍സ് നല്‍കാന്‍ കോടികള്‍ പിന്നെയും വായ്പയായി വാങ്ങുന്നത്. അതായത്, സമുദായാംഗങ്ങളുടെ പണം യോഗത്തിന്‍െറ അക്കൗണ്ടില്‍ നിക്ഷേപിച്ചശേഷം അതേ സമുദായ അംഗങ്ങള്‍ക്കുവേണ്ടി വീണ്ടും വായ്പ തരപ്പെടുത്തുക.
സാമ്പത്തികത്തട്ടിപ്പുവീരന്മാരുടെ പതിവുരീതിയായ ‘ഒ.പി.എം’ തന്നെയാണ് നടേശന്‍ മുതലാളിയും പരീക്ഷിക്കുന്നത്. ‘ഒ.പി.എം’ എന്നാല്‍ അദര്‍ പീപ്ള്‍സ് മണി. കണ്ടവന്‍െറ കാശുകൊണ്ട് കളിക്കുക എന്ന് ചുരുക്കം. ഇതിന് മുതലാളിക്കുവേണ്ട ഒത്താശ ചെയ്യുന്നത് ചില സ്വകാര്യബാങ്കുകളും ചുരുക്കംചില പൊതുമേഖലാബാങ്കുകളുമാണ്. കാനനവാസനായ ഭഗവാന് നടവരവിനത്തില്‍ ലഭിക്കുന്ന കോടികളില്‍ കൈകാര്യംചെയ്യുന്ന സ്വകാര്യബാങ്കുതന്നെയാണ് നടേശന്‍മുതലാളിയുടെ വലംകൈ.
മുതലാളി ആവശ്യപ്പെടുന്ന സമയത്ത് കോടികള്‍ വായ്പ നല്‍കും. ഈ തുക അതത് യൂനിയനുകള്‍ മുഖാന്തരം കൃത്യമായി സ്വാശ്രയസംഘങ്ങള്‍ക്ക് വിതരണം ചെയ്യും. നാലുരൂപ പലിശക്കാണ് ബാങ്ക് വായ്പ നല്‍കുന്നത്. ഇത് 12 മുതല്‍ 18 ശതമാനംവരെ പലിശക്കാണ് യൂനിയനുകള്‍ വിതരണംചെയ്യുന്നത്.
പുറമേ പറയുമ്പോള്‍ ഒന്നോ ഒന്നരയോ രൂപ പലിശ, അത്രമാത്രം. ഒരു മാസത്തേക്കെന്നുമാത്രം മിണ്ടില്ല. ബാങ്കില്‍ അടക്കേണ്ട തുക കൃത്യമായി തിരിച്ചടക്കുമ്പോള്‍ നേരിയ ഒരു വിഹിതം കമീഷനായി നല്‍കുന്ന ‘കോര്‍പറേറ്റ് കള്‍ചര്‍’ ഈ ബാങ്കിനുണ്ട്.
ഈ തുക മുതലാളിക്ക് നെഞ്ചുംവിരിച്ച് വാങ്ങി കീശയിലാക്കാം. കാരണം, മറ്റാര്‍ക്കും ഈ കമീഷനെ കുറിച്ച് അറിയില്ലല്ളോ. വെള്ളാപ്പള്ളിയുടെ ചില പഴയകാല വിശ്വസ്തരാണ് ഈ കമീഷന്‍ കഥ പുറത്തുവിടുന്നത്.
സ്വകാര്യബാങ്കില്‍നിന്ന് തരപ്പെടുത്തിയ വായ്പകളില്‍ പലതിനും കൃത്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ എത്രരൂപ വായ്പയെടുത്തുവെന്നോ എത്ര വിതരണം ചെയ്തെന്നോ കൃത്യമായി പറയാന്‍ സാധിക്കില്ല.
50 കോടിക്കുമേല്‍ വരുമെന്ന് മുന്‍കാലവിശ്വസ്തന്‍ പറയുന്നു. സ്വകാര്യന്‍െറ തോളില്‍ കൈയിട്ടാല്‍ വെള്ളാപ്പള്ളിക്ക് രണ്ടുണ്ട് കാര്യം. ഒന്ന്, കണക്കുകള്‍ എല്ലാം മുതലാളി പറയുന്നതുതന്നെ. സ്വകാര്യന് വിവരാവകാശനിയമം ബാധകമല്ലല്ളോ. രണ്ടു കമീഷന്‍. പിന്നെ, പലിശയിനത്തിലുള്ള ലാഭം പൊതുമേഖലയിലും ലഭിക്കും. സ്വകാര്യബാങ്കില്‍നിന്ന് തരപ്പെടുത്തുന്ന വായ്പകള്‍ നടേശന്‍മുതലാളിയുടെ ‘മാര്‍ക്കറ്റിങ് ടൂള്‍’ കൂടിയാണ്. ഓരോ യൂനിയനുകള്‍ക്കും നല്‍കാനുള്ള ലക്ഷങ്ങളുടെ കണക്ക് കണിച്ചുകുളങ്ങരയില്‍ ഇരുന്നുതീര്‍പ്പാക്കും. എന്നിട്ട് ടൂര്‍ബുക് നോക്കി, അദ്ദേഹം സ്വകാര്യ ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കുന്ന റൂട്ടിലെ ഓരോ യൂനിയന്‍കേന്ദ്രങ്ങളിലും സ്വീകരണ പരിപാടികളും വായ്പാമേളയും സംഘടിപ്പിക്കും. നാടുനീളെ, താന്‍ ചിരിച്ചുകൊണ്ട് കൈകൂപ്പിനില്‍ക്കുന്ന കൂറ്റന്‍ ഫ്ളക്സുകള്‍ ഉയര്‍ത്താന്‍ അണികള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കും. എന്നിട്ട് വീടുകള്‍തോറും നോട്ടീസ് വിതരണം ചെയ്യിക്കും.
ഈഴവരുടെ ഉന്നമനത്തിന് വായ്പ നല്‍കുന്ന ശ്രീമാന്‍ വെള്ളാപ്പള്ളിക്ക് സ്വീകരണം, 50 സാധുക്കള്‍ക്ക് തയ്യല്‍മെഷീന്‍ നല്‍കുന്നു, 10 പേര്‍ക്ക് ഓട്ടോറിക്ഷയുടെ താക്കോല്‍ കൈമാറുന്നു എന്നിങ്ങനെയുള്ള നോട്ടീസുകളാകും വിതരണംചെയ്യുക.
സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് നല്‍കുന്നതരത്തിലാണ് പരസ്യവാചകങ്ങള്‍ നിരത്തുക. സമുദായത്തിന്‍െറ സ്വന്തംമുതലാളിക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് ആരേലും ചോദിച്ചാല്‍ മായാവി സിനിമയിലെ സലീംകുമാറിന്‍െറ ഡയലോഗാകും യൂനിയന്‍ പ്രസിഡന്‍റ് കാച്ചുക -‘ഇതൊക്കെ എന്ത്’...
എല്ലാകാലത്തും എല്ലാവരെയും പറ്റിക്കാനാകില്ലല്ളോ. തിരുവനന്തപുരത്തെ ഒരു യൂനിയനില്‍ വിതരണംചെയ്ത ലക്ഷങ്ങള്‍ക്ക് കൊള്ളപ്പലിശ ഈടാക്കിയത് സ്വാശ്രയസംഘാംഗങ്ങള്‍ അറിയുന്നത് 2009ലാണ്. ഒരു സമുദായാംഗം, വായ്പ നല്‍കിയ സ്വകാര്യബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനെ അവിചാരിതമായി കണ്ടു.
അദ്ദേഹവുമായി നടത്തിയ സ്വകാര്യസംഭാഷണത്തിനിടെയാണ് തങ്ങള്‍ക്ക് പ്രതിവര്‍ഷം നാലുരൂപ പലിശക്കാണ് വായ്പ അനുവദിച്ചതെന്ന് അറിയുന്നത്. ഇത് ശാഖയെ അറിയിച്ചപ്പോള്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ളെന്നുപറഞ്ഞ് കൈമലര്‍ത്തി. ക്ഷുഭിതരായ സ്വയംസഹായ സംഘാംഗങ്ങള്‍ വായ്പത്തുക പിരിച്ചെടുത്ത് മുഴുവനായും ശാഖയില്‍ ഏല്‍പിച്ച് ലോണ്‍ ക്ളോസ് ചെയ്തു. വിവരം അടുത്ത യൂനിയനുകളിലേക്കും വ്യാപിച്ചു.
ഇതിനിടെ തിരുവനന്തപുരത്തെ ചിലര്‍ സ്വന്തംനിലക്ക് ഒരു പൊതുമേഖലാബാങ്കിനെ സമീപിച്ചു. നേരിട്ട് അപേക്ഷ നല്‍കിയാല്‍ മൂന്നുരൂപ പലിശക്ക് വായ്പ നല്‍കാമെന്നും ബാങ്കുപ്രതിനിധി പ്രതിവാരയോഗം നടക്കുന്ന സ്ഥലത്തേക്ക് വരാമെന്നും ഉറപ്പുനല്‍കി. പൊതുമേഖലാസ്ഥാപനങ്ങള്‍ തങ്ങളെ പറ്റിക്കുമെന്നുപറഞ്ഞ് കബളിപ്പിച്ച മുതലാളിയുടെ പറ്റിപ്പോര്‍ത്ത് പരസ്പരം മുഖത്തുനോക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ.
യൂനിയന്‍നേതാക്കളുടെ പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞ സംസ്ഥാനത്തെ പല സ്വാശ്രയസംഘങ്ങളും ഇപ്പോള്‍ പൊതുമേഖലയില്‍നിന്ന് നേരിട്ടാണ് വായ്പകള്‍ തരപ്പെടുത്തുന്നത്.

(മുതലാളിയും തരും പൊതുമേഖലാ വായ്പ, അതേക്കുറിച്ച് നാളെ)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.