തിരുവനന്തപുരം: ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് സൂചന. കെ.എം. മാണിയുടെ രാജി സമ്മാനിച്ച രാഷ്ട്രീയ മുന്‍തൂക്കവും തദ്ദേശ തെരഞ്ഞെടുപ്പുഫലം നല്‍കുന്ന ആത്മവിശ്വാസവുമായാണ് പ്രതിപക്ഷം സഭയിലത്തെുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചടി, മന്ത്രി കെ. ബാബുവിനെതിരെ ബാര്‍ കോഴയില്‍ ഉയരുന്ന ആരോപണങ്ങള്‍ എന്നിവയുടെ തലവേദനയിലാണ് ഭരണപക്ഷം. അതേസമയം ബജറ്റ് അവതരണ ദിവസം നിയമസഭയിലെ കൈയാങ്കളിയില്‍ ആറ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതോടെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് സഭ വേദിയാവുമെന്നും ഉറപ്പായി. ബാബുവിന്‍െറ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കേണ്ടതില്ളെന്ന നിലപാടിലാണ് പ്രതിപക്ഷം. ഈ വിഷയത്തില്‍ തിങ്കളാഴ്ച നിയമസഭാ മാര്‍ച്ചും നടത്തുന്നുണ്ട്.
എം.എല്‍.എമാര്‍ക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത് ഭരണപക്ഷത്തിന്‍െറ പ്രകോപനതന്ത്രമാണെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം. ഈ വിഷയം പ്രതിപക്ഷത്തെക്കൊണ്ട് സഭയില്‍ ഏറ്റെടുപ്പിച്ച് ബാര്‍ കോഴ ആരോപണത്തില്‍നിന്ന് ശ്രദ്ധ തിരിക്കുകയാണ് ഭരണപക്ഷ തന്ത്രമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കരുതലോടെ വിഷയത്തെ സമീപിക്കാനാണ് എല്‍.ഡി.എഫ് നേതൃത്വത്തിലെ ധാരണ.
മന്ത്രി ബാബുവിനെതിരായ ആരോപണങ്ങള്‍ ഉയര്‍ത്തി സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനാണ് എല്‍.ഡി.എഫ് തീരുമാനം. ബാബുവിനെതിരെ ഉയരുന്ന ആരോപണങ്ങളും പുറത്തുവരുന്ന മൊഴികളും ബാര്‍ കോഴക്കേസില്‍ കോടതിയില്‍നിന്ന് സര്‍ക്കാറിനെതിരെ ഉണ്ടായ പരാമര്‍ശങ്ങളും ഭരണപക്ഷത്തിന്‍െറ നില ദുര്‍ബലമാക്കുന്നതാണ്. കെ.എം. മാണിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതോടെ കേരള കോണ്‍ഗ്രസ് എമ്മില്‍നിന്ന് കോണ്‍ഗ്രസിന് വേണ്ടത്ര പിന്തുണ ലഭിക്കില്ളെന്നും പ്രതിപക്ഷം കണക്ക് കൂട്ടുന്നു.
ബാബുവിനെതിരായ ആരോപണത്തിലൂടെ എല്‍.ഡി.എഫ് ലക്ഷ്യംവെക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, മന്ത്രിസഭയില്‍നിന്നുള്ള ഒരു മന്ത്രിയുടെ രാജി നല്‍കുന്ന തിരിച്ചടി രാഷ്ട്രീയമായി മറികടക്കാന്‍ യു.ഡി.എഫിനാകില്ളെന്നും ഇവര്‍ തിരിച്ചറിയുന്നു. അതേസമയം പ്രധാനമായും നിയമനിര്‍മാണത്തിനായി ചേരുന്ന സഭാനടപടികള്‍ പ്രതിപക്ഷം തടസ്സപ്പെടുത്തിയാല്‍ അതുയര്‍ത്തിയാവും സര്‍ക്കാറും യു.ഡി.എഫും എല്‍.ഡി.എഫിനെതിരെ കരുക്കള്‍ നീക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.