നൗഷാദിനെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശം വര്‍ഗീയ വിഷം ചീറ്റുന്നത് -മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് മാന്‍ഹോള്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ വെടിഞ്ഞ നൗഷാദിനെ കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വര്‍ഗീയ വിഷം ചീറ്റുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് ഏറെ വേദനാജനകമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവരെ ആദരിക്കുകയാണ് വേണ്ടത്. അതുകൊണ്ട് തന്നെയാണ് നൗഷാദിന്‍റെ ഭാര്യക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ജോലിയും ആ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുമ്പും ജോലിയും ആനുകൂല്യവും നല്‍കിയിട്ടുണ്ട്. കൊല്ലത്ത് റെയില്‍ പാളം മുറിച്ചു കടക്കവെ അപകടത്തില്‍ പെട്ട മൂന്ന് കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാല് പോയ ശരണ്യക്ക് ജോലി നല്‍കിയുന്ന കാര്യവും കണ്ണൂരില്‍ ബോംബ് പൊട്ടി കൈ നഷ്ടപ്പെട്ട അനാഥ ബാലനെ സര്‍ക്കാര്‍ ഏറ്റെടുത്ത് പഠിപ്പിച്ച കാര്യവും ഉമ്മന്‍ചാണ്ടി പരാമര്‍ശിച്ചു. വെള്ളാപ്പള്ളിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍്റ് നല്‍കിയ പരാതി പരിഗണിച്ച് വേണ്ടി വന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.