പെണ്‍കരുത്തില്‍ നൂറുമേനി വിളയിച്ച്ദിശാ ജൈവകൃഷി കൂട്ടായ്മ

നല്ലളം: പെണ്‍കരുത്തില്‍ മണ്ണില്‍ നൂറുമേനി വിളയിച്ച് ചെറുവണ്ണൂര്‍ ദിശാ ജൈവകൃഷി കൂട്ടായ്മ. ചെറുവണ്ണൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ 12 സെന്‍റ് ഭൂമിയിലാണ് 12 വനിതകള്‍ ചേര്‍ന്ന് കൃഷിയിടം ഒരുക്കിയത്. ജൈവകര്‍ഷകന്‍ ചന്ദ്രന്‍ ചാലിയകത്തിന്‍െറ സഹകരണവും ഉപദേശവുംകൂടിയായപ്പോള്‍ മണ്ണില്‍ പൊന്നുവിളഞ്ഞു. ചെറുവണ്ണൂര്‍ നല്ലളം കൃഷിഭവന്‍െറ തരിശുനില പച്ചക്കറികൃഷി പദ്ധതിയില്‍പെടുത്തിയാണ് വനിതകള്‍ കൃഷി തുടങ്ങിയത്.

ഫറോക്ക് സര്‍വിസ് സഹ. ബാങ്കാണ് സ്ത്രീകള്‍ക്ക് പച്ചക്കറി കൃഷിക്കുള്ള തൈകള്‍ നല്‍കിയത്. വെണ്ട, ചീര, പാവയ്ക്ക, കക്കിരി, തക്കാളി, പയര്‍, പച്ചമുളക് തുടങ്ങിയവയാണ് ഇവിടെ കൃഷിയിറക്കിയത്. ജൈവകര്‍ഷകന്‍ ചന്ദ്രന്‍ ചാലിയകത്ത് വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. എന്‍. സുലൈഖ, എന്‍. ഹഫ്സ, രജിത ചാലിയകത്ത്, എന്‍. ആസ്യ, കെ. ശൈലജ, എം. ജ്യോതിലക്ഷ്മി, കെ. ബബിത, രൂപ പ്രസൂണ്‍, ഷീജ, ഉമൈബാനു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.