പെരിയ ഇരട്ടക്കൊല: സി.​പി.​എം മു​ൻ എം.​എ​ൽ.​എ​യ​ട​ക്കം 14 പ്രതികൾ കുറ്റക്കാർ, കൊലക്കുറ്റം തെളിഞ്ഞു; പത്ത് പ്രതികളെ വെറുതെവിട്ടു

കൊ​ച്ചി: ​കാ​സ​ർ​കോ​ട്​​ പെ​രി​യ​യി​ൽ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രാ​യ കൃ​പേ​ഷ് (21), ശ​ര​ത്​ ലാ​ൽ (24) എ​ന്നി​വ​രെ രാ​ഷ്ട്രീ​യ​വൈ​രാ​ഗ്യം മൂ​ലം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 14 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി ക​ണ്ടെ​ത്തി. കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ പി​ടി​ച്ചു​ല​ച്ച ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ സി.​പി.​എം ഉ​ദു​മ മു​ൻ എം.​എ​ൽ.​എ കെ.​വി. കു​ഞ്ഞി​രാ​മ​ൻ, ഡി.വൈ.എഫ്.ഐ. നേതാവ് കെ. ​മ​ണി​ക​ണ്​​ഠ​ൻ, പാ​ക്കം മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി എ​ന്നി​വ​രും പ്ര​തി​ക​ളാ​ണ്. ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ പ്ര​തി​ക​ൾ​ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട്​ പ​ങ്കാ​ളി​യാ​യ​താ​യി കോ​ട​തി ക​ണ്ടെ​ത്തി. ശി​ക്ഷ ജ​നു​വ​രി മൂ​ന്നി​ന്​ വി​ധി​ക്കും.

വി​ചാ​ര​ണ നേ​രി​ട്ട 24 പ്ര​തി​ക​ളി​ൽ 10 പേ​രെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റു​തെ​വി​ട്ടു. ഒ​ന്നാം പ്ര​തി​യും പാ​ക്കം മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ എ. ​പീ​താം​ബ​ര​ൻ, ര​ണ്ടാം പ്ര​തി പീ​താം​ബ​ര​​ന്‍റെ സ​ഹാ​യി സി.​ജെ. സ​ജി, മൂ​ന്നാം പ്ര​തി കെ.​എം. സു​രേ​ഷ്, നാ​ലാം പ്ര​തി കെ. ​അ​നി​ൽ​കു​മാ​ർ, അ​ഞ്ചാം പ്ര​തി ജി​ജി​ൻ, ആ​റാം പ്ര​തി ശ്രീ​രാ​ഗ്, ഏ​ഴാം പ്ര​തി എ. ​അ​ശ്വി​ൻ, എ​ട്ടാം പ്ര​തി സു​ബി​ൻ, 10ാം പ്ര​തി ടി. ​ര​ഞ്ജി​ത്, 15ാം പ്ര​തി വി​ഷ്​​ണു സു​ര, 22ാം പ്ര​തി കെ.​വി. ഭാ​സ്​​ക​ര​ൻ എ​ന്നി​വ​രെ​യാ​ണ്​ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്​​ജി എ​ൻ. ശേ​ഷാ​ദ്രി​നാ​ഥ​ൻ കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​ത്.


കെ. ​മ​ണി​ക​ണ്​​ഠ​ൻ 14ാം പ്ര​തി​യും രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി 21ാം പ്ര​തി​യു​മാ​ണ്. കേ​സി​ലെ ര​ണ്ടാം​പ്ര​തി​യെ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ബ​ല​മാ​യി വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ കു​റ്റ​മാ​ണ്​ 20ാം പ്ര​തി​യാ​യ മു​ൻ എം.​എ​ൽ.​എ കു​ഞ്ഞി​രാ​മ​നെ​തി​രെ തെ​ളി​ഞ്ഞ​ത്. ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ്​ ന​ശി​പ്പി​ക്ക​ൽ അ​ട​ക്കം കു​റ്റ​ങ്ങ​ൾ​ക്ക്​ വി​ചാ​ര​ണ നേ​രി​ട്ട മു​ര​ളി, കു​ട്ട​ൻ എ​ന്ന പ്ര​ദീ​പ്, ആ​ല​ക്കോ​ട്​ മ​ണി എ​ന്ന ബി. ​മ​ണി​ക​ണ്​​ഠ​ൻ, എ​ൻ. ബാ​ല​കൃ​ഷ്​​ണ​ൻ, ശാ​സ്​​ത മ​ധു എ​ന്ന എ. ​മ​ധു, റ​ജി വ​ർ​ഗീ​സ്, എ. ​ഹ​രി​പ്ര​സാ​ദ്, രാ​ജു എ​ന്ന പി. ​രാ​ജേ​ഷ്, ഗോ​പ​കു​മാ​ർ, പി.​വി. സ​ന്ദീ​പ്​ എ​ന്ന സ​ന്ദീ​പ്​ വെ​ളു​ത്തോ​ളി എ​ന്നി​വ​രെ​യാ​ണ്​ കോ​ട​തി വെ​റു​തെ​വി​ട്ട​ത്.

2019 ഫെ​ബ്രു​വ​രി 17ന് ​രാ​ത്രി 7.45നാ​ണ് പെ​രി​യ ക​ല്യോ​ട്ട്​ വെ​ച്ച്​ കൃ​പേ​ഷും ശ​ര​ത്​ ലാ​ലും കൊ​ല്ല​പ്പെ​ട്ട​ത്. പെ​രു​ങ്ക​ളി​യാ​ട്ട​ത്തി​​ന്‍റെ സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​മ്പോ​ൾ ജീ​പ്പി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ഇ​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം വെ​ട്ടു​ക​യാ​യി​രു​ന്നു. ആ​ദ്യം ലോ​ക്ക​ൽ പൊ​ലീ​സും പി​ന്നീ​ട്​ ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച​ശേ​ഷ​മാ​ണ്​ കേ​സ്​ സി.​ബി.​ഐ ഏ​റ്റെ​ടു​ത്ത​ത്. സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കോ​ട​തി അ​ന്വേ​ഷ​ണം ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു. 

294 സാക്ഷികളിൽ 154 സാക്ഷികളെയാണ് സി.ബി.ഐ കോടതി വിസ്തരിച്ചത്. ആയുധങ്ങൾ ഉൾപ്പെടെ 83 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിനാധാരമായ 495 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.

Tags:    
News Summary - Periya Twin Murder case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.