പയ്യന്നൂർ: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ സ്വപ്ന പദ്ധതിയാണ് ഏഴിമല നാവിക അക്കാദമി. മുൻ പ്രതിരോധ മന്ത്രിമാരായ ജോർജ് ഫെർണാണ്ടസും എ.കെ ആന്റണിയും പടുത്തുയർത്തിയ സ്ഥാപനം സമർപ്പിക്കാനുള്ള നിയോഗം പ്രധാമന്ത്രിയായ ഡോ. മൻമോഹൻ സിങ്ങിന്.
പ്രധാനമന്ത്രിയായിരിക്കെ 2009 ജനുവരി എട്ടിനാണ് മൻമോഹൻ സിങ് കണ്ണൂരിലെത്തി ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി നാടിന് സമർപ്പിച്ചത്. നാവികസേനയുടെ ചരിത്രത്തിലെ സുപ്രധാന അധ്യായമാണ് മൻമോഹൻ സിങ് രേഖപ്പെടുത്തിയത്. പ്രസംഗത്തിൽ ഫലസ്തീനെ ചേർത്തുപിടിച്ചു എന്നതും മറ്റൊരു ചരിത്രം.
ഗസയിൽ നടക്കുന്ന ശത്രുതാപരമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രസംഗ തുടക്കം. ഫലസ്തീൻ ജനതയോടുള്ള ഇന്ത്യയുടെ ശക്തവും അചഞ്ചലവുമായ ഐക്യദാർഢ്യം ആവർത്തിച്ച് പ്രഖ്യാപിക്കുന്ന വാക്കുകൾ. ആക്രമണങ്ങൾ അവസാനിപ്പിക്കാനും ചർച്ചകളിലൂടെ പരിഹാരം കാണാനും ആഹ്വാനം ചെയ്തായിരുന്നു പ്രസംഗം ഉപസംഹരിച്ചത്. പരിപാടിയിൽ അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി, മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതനാനന്ദൻ, മന്ത്രിമാരുടെയും സാന്നിധ്യമുണ്ടായിരുന്നു.
ഡോ. മൻമോഹൻ സിങ് തുടക്കം കുറിച്ച അക്കാദമി ഇന്ന് ലോകത്തിലെതന്നെ പ്രധാന നാവിക പരിശീലന കേന്ദ്രമാണ്. വിദേശരാഷ്ട്രങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ ഇവിടെ വന്ന് പരിശീലനം നടത്തി തിരിച്ചുപോകുന്നു. രാജ്യാന്തര മത്സരങ്ങൾക്കും വേദിയാവുന്നു. ഗോവ ലോണാവാലയിലെ പരിശീലന കേന്ദ്രമാണ് കൂടുതൽ സൗകര്യപ്രദമായി ഏഴിമലയിലേക്ക് പറിച്ചുനട്ടത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.