ഹജ്ജ് സര്‍വീസ് കരിപ്പൂരില്‍ നിന്ന് നടത്തണം  –കെ.പി.എ. മജീദ്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണം പൂര്‍ത്തിയാകുന്ന മുറക്ക് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്നും ഹജ്ജ് സര്‍വീസ് കരിപ്പൂരില്‍ നിന്ന് തന്നെ നടത്തണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു. റണ്‍വേയുടെ നീളം 13,000 അടിയായി ദീര്‍ഘിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ളെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍െറ നിലപാട്. 
എയര്‍ ഇന്ത്യ, എമിറേറ്റ്സ്, സൗദി എയര്‍ലൈന്‍സ്, ഇത്തിഹാദ് തുടങ്ങിയ വിമാന കമ്പനികള്‍  വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ തയാറാണെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട്. ആറു മാസം കൊണ്ടു പണി തീര്‍ക്കുമെന്ന് പറഞ്ഞ് 2015 മേയ് ഒന്നിനാണ് കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടച്ചത്.നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രിക്ക് അയച്ച കത്തില്‍ മജീദ് ആവശ്യപ്പെട്ടു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.