ജ്വല്ലറിക്ക് നേരെ വെടിവെപ്പ്: മലയാളി യുവാവ് അറസ്റ്റില്‍

മംഗളൂരു:പുത്തൂര്‍ സി.പി.സി പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന രാജധാനി ജ്വല്ലറിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തിൽമലയാളി യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കാസര്‍ക്കോട് ഉപ്പള സ്വദേശി അബ്ദുല്‍ അസീര്‍(21)ആണ് പുത്തൂര്‍ എസ്.ഐ മഹേഷ്പ്രസാദിന്‍റെ നേത്യത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ പിടിയിലായത്. ലൈസന്‍സില്ലാത്ത റിവോള്‍വര്‍ ഇയാളില്‍
നിന്ന് പിടിച്ചെടുത്തു. സംശയ സാഹചര്യത്തില്‍ കണ്ട യുവാവിനെക്കുറിച്ച് നാട്ടുകാര്‍ എസ്.ഐക്ക് നല്‍കിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണമാണ് അറസ്റ്റില്‍ കലാശിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ ആറിന് വൈകുന്നേരം 7.15നാണ് വെടിവെപ്പുണ്ടായത്. രണ്ടംഗ
സംഘം ബൈക്കിലെത്തി വെടിയുതിര്‍ത്ത് പോവുകയായിരുന്നു. വെടിയുണ്ടയേറ്റ്
ജ്വല്ലറിയുടെ ചില്ലുകള്‍ തകര്‍ന്നതല്ലാതെ ആളപായമില്ലായിരുന്നു. തന്നെ വധിക്കാനാണ് അക്രമികള്‍ എത്തിയതെന്ന് ജ്വല്ലറി ഉടമ തനാസ് പൊലിസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. അറസ്റ്റിലായ അസീര്‍ ഉപ്പളയിലെ കുപ്രസിദ്ധ കുറ്റവാളി കാലിയ റഫീഖിന്‍റെ
കൂട്ടാളിയെണെന്നാണ് പൊലിസിന് ലഭിക്കുന്ന സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.