മലമ്പുഴ: 2800 ഏക്കര്‍ ഭൂമി മുതലാളിമാര്‍ക്ക് പതിച്ചുകൊടുക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ സുതാര്യകേരളം പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിയുടെ ഭരണം എല്ലാ മേഖലയിലും അഴിമതി നിറഞ്ഞതായിരുന്നു. ഇതുപോലെ അഴിമതി നിറഞ്ഞ ഭരണം കേരളം കണ്ടിട്ടില്ല. മന്ത്രിമാരടക്കമുള്ള നേതാക്കളുടെ നിരവധി കേസുകളാണ് ലോകായുക്ത പോലുള്ള നീതിന്യായ സ്ഥാപനങ്ങളിലുള്ളതെന്നും വി.എസ് പറഞ്ഞു.
ഇടതുമുന്നണി തുടങ്ങിവെച്ച പദ്ധതികൾ പൂർത്തിയാക്കാതെ ഉദ്ഘാടന മാമാങ്കം നടത്തുകയാണ് ഉമ്മൻചാണ്ടിയെന്നും വി. എസ് കുറ്റപ്പെടുത്തി.
മൈക്രോ ഫൈനാന്‍സ് തട്ടിപ്പിലൂടെ പാവപ്പെട്ട ഈഴവ വീട്ടമ്മമാരെ കടക്കെണിയിലാഴ്ത്തുകയാണ് എസ്.എന്‍.ഡി.പി നേതാക്കളും വെള്ളാപ്പള്ളി നടേശനും ചെയ്തത്. പാവപ്പെട്ട ദളിതരേയും പിന്നാക്കക്കാരേയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റത്തോഴനായി മാറിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. മലമ്പുഴ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ വി.എസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.