കോഴിക്കോട്: ഭീകരതക്കും വര്‍ഗീയതക്കും മതതീവ്രവാദത്തിനുമെതിരെ ആഗോള മനസ്സാക്ഷിയുണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര സമാധാനസമ്മേളനം ശനിയാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കും. കേരള നദ്വത്തുല്‍ മുജാഹീദിന്‍െറയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് സമാധാനസമ്മേളനം സംഘടിപ്പിക്കുന്നത്. മക്കയിലെ മസ്ജിദുല്‍ ഹറം ഇമാം ഡോ. ശൈഖ് സ്വാലിഹ് ബിന്‍ മുഹമ്മദ് ആലുത്വാലിബ് ഉദ്ഘാടനം ചെയ്യും. മക്കയിലെ ഹൈകോടതി ജഡ്ജി കൂടിയാണ് ഇദ്ദേഹം.
വൈകുന്നേരം 4.30ന് കടപ്പുറത്ത് നടക്കുന്ന സമ്മേളനത്തില്‍ കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിക്കും. സൗദി അറേബ്യയുടെ ഡല്‍ഹി എംബസിയിലെ കള്‍ചറല്‍ അറ്റാഷെ ശൈഖ് അലി അഹ്മദ് അല്‍റൂമി, ശൈഖ് അഹ്മദ് മുഹമ്മദ് അല്‍ബൂഇനൈന്‍ (ഖത്തര്‍), സ്വാമി സന്ദീപാനന്ദ ഗിരി, ഫാ. തോമസ് പനക്കല്‍, ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്‍റ് ദേശീയ പ്രസിഡന്‍റ് മൗലാനാ മുസ്തഫാ ഖാന്‍ നദ്വി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി, മേയര്‍ വി.കെ.സി. മമ്മദ്കോയ തുടങ്ങിയവരും സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.