കൊല്ലം ജില്ലയില്‍ വ്യാപക റെയ്ഡ്; സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: വെടിക്കെട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ ജില്ലയില്‍ വ്യാപക പൊലീസ് റെയ്ഡ്. ആറ്റിങ്ങല്‍, കഴക്കൂട്ടം മേഖലകളില്‍ നടന്ന പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കളുടെ വന്‍ശേഖരം പിടിച്ചെടുത്തു. കഴക്കൂട്ടത്ത് നാലിടങ്ങളില്‍ പത്തിലധികം ചാക്കുകളിലായി ശേഖരിച്ച പടക്കങ്ങളും നിര്‍മാണ ഉപകരണങ്ങളും വെടിമരുന്നും കണ്ടെടുത്തു. പരവൂരില്‍ വെടിക്കെട്ടിന് നേതൃത്വം നല്‍കിയ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍െറ തെക്കേമുക്കിലെ വസതിയിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. ചാക്കില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങളും വെടിമരുന്നും കണ്ടെടുത്തു. സ്ഥാപനം പൂട്ടി പടക്കശേഖരങ്ങള്‍ക്ക് സീല്‍ വെച്ചു. പടക്കനിര്‍മാണ തൊഴിലാളികളായ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു.

ആറ്റിങ്ങല്‍ ചെമ്പൂര് കട്ടിയാട്ടെ ഗോഡൗണില്‍നിന്ന് 750 കിലോയോളം സ്ഫോടകവസ്തുക്കളാണ് കണ്ടത്തെിയത്. 15 കിലോ മാത്രം സൂക്ഷിക്കാനാണ് 2017 വരെ ഗോഡൗണിന് ലൈസന്‍സ് നല്‍കിയിരുന്നത്. സുരേന്ദ്രന്‍െറ മകന്‍ ഉമേഷിന്‍െറ പേരിലാണ് ലൈസന്‍സ് എടുത്തിരുന്നത്. പടക്കം നിര്‍മിക്കാനുള്ള രാസവസ്തുക്കളും കരിമരുന്നുമാണ് കണ്ടത്തെിയത്.

 കഴക്കൂട്ടത്തെ മൂന്നുനില കെട്ടിടത്തിന്‍െറ മട്ടുപ്പാവിലും താഴത്തെ നിലയിലുമായി പ്രവര്‍ത്തിക്കുന്ന പടക്കക്കടയെ സംബന്ധിച്ച് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും തിങ്ങിനിറഞ്ഞ ഈഭാഗത്ത് ഇനി പടക്കങ്ങള്‍ ശേഖരിക്കാനോ വില്‍ക്കാനോ അനുമതി നല്‍കില്ളെന്ന് പൊലീസ് പറഞ്ഞു. സുരേന്ദ്രന്‍െറ മകള്‍ തുഷാരയുടെ പേരിലാണ് കഴക്കൂട്ടത്തെ കെമിക്കല്‍ശാലയുടെ ലൈസന്‍സ്. മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി തീര്‍ന്നിരുന്നു. കാലാവധി കഴിഞ്ഞാല്‍ 15 ദിവസത്തിനകം ലൈസന്‍സ് പുതുക്കണമെന്നാണ് വ്യവസ്ഥ.

ലൈസന്‍സ് പ്രകാരം 250 കിലോവരെയുള്ള പടക്കങ്ങള്‍ സൂക്ഷിക്കാം. എന്നാല്‍, വീട് കേന്ദ്രീകരിച്ച് പടക്കങ്ങള്‍ സൂക്ഷിക്കുന്നത് കുറ്റകരമാണ്. വീട്ടില്‍നിന്ന് പടക്കശേഖരം കണ്ടത്തെിയതിനത്തെുടര്‍ന്ന് സുരേന്ദ്രന്‍െറ പേരില്‍ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. മറ്റൊരു റെയ്ഡില്‍ ഫാന്‍സി പടക്കങ്ങളുടെ ലൈസന്‍സുപയോഗിച്ച് നിര്‍മാണ പടക്കങ്ങള്‍ ശേഖരിച്ചതിന് കഴക്കൂട്ടം പുല്ലാട്ടുകരി  സ്വദേശി വാമദേവനെയും മകന്‍ ബൈജുവിനെയും  പൊലീസ് കസ്റ്റഡിയിലെടുത്തു.

കൂടാതെ, വാമദേവന്‍െറ തെക്കേമുക്കിലെ പടക്കനിര്‍മാണശാലയിലും വീട്ടിലും പൊലീസ് പരിശോധന നടത്തി. ഇവിടെനിന്ന് മാലപ്പടക്കങ്ങളും അമിട്ടുകളും മാത്രമാണ് കണ്ടത്തെിയത്. വ്യാപാരസ്ഥാപനം കേന്ദ്രീകരിച്ച് അനധികൃതമായി പടക്കങ്ങള്‍ വിറ്റതിന് തുമ്പ സ്വദേശി ഷൈനിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.