തൃശൂര്‍: തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും മറ്റ് ഘടക പൂരങ്ങളുടെ ഏകോപന സമിതിയും മുന്നറിയിപ്പ് നല്‍കിയതു പോലെ തൃശൂര്‍ പൂരം ചടങ്ങാവാതിരിക്കാന്‍ ഹൈകോടതിയും സര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും നടത്തിയത് ചടുല നീക്കങ്ങള്‍. വിഷു നാളിനെ അവധി മാറ്റിവെച്ച് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റി അനു ശിവരാമനും ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് പ്രത്യേക സിറ്റിങ്ങ് നടത്തിയപ്പോള്‍ തലസ്ഥാനത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്ത സര്‍വ കക്ഷി യോഗം ചേര്‍ന്നു. പൂരത്തിന്‍െറ ആകര്‍ഷക ഇനമായ കുടമാറ്റം നടക്കുന്ന തൃശൂര്‍ തെക്കെ ഗോപുരനടയില്‍ ഉത്സവ കോര്‍ഡിനേഷന്‍ കമ്മിറ്റി വിഷു ദിവസം സംഘടിപ്പിച്ച ഉപവാസത്തിന്‍െറ ഉദ്ഘാടകനായി എത്തിയത് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പകല്‍ ആന എഴുന്നെള്ളത്ത് നിരോധിച്ച് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇറക്കിയ ഉത്തരവ് നൊടിയിടക്കുള്ളില്‍ വനംമന്ത്രി പിന്‍വലിപ്പിച്ചു. തടസങ്ങള്‍ നീക്കി പൂരം ‘ഉറപ്പിച്ചത്’ അറിയിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളിയാഴ്ച തൃശൂരില്‍ എത്തുകയും ചെയ്തു.
പരവൂര്‍ വെടിക്കെട്ട് ദുരന്തമാണ് തൃശൂര്‍ പൂരത്തെ പൊടുന്നനെ അനിശ്ചിതത്വത്തിലാക്കിയത്. പരവൂര്‍ ദുരന്തം നടക്കുമ്പോള്‍ തൃശൂര്‍ പൂരത്തിനുള്ള വെടിക്കോപ്പുകളുടെ നിര്‍മാണം ഏതാണ്ട് അവസാന ഘട്ടത്തിലായിരുന്നു. ദുരന്തമുണ്ടാകുകയും വെടിക്കെട്ടിന് എതിരായി എല്ലാ കേന്ദ്രങ്ങളിലും അഭിപ്രായം രൂപപ്പെടുകയും ചെയ്തതോടെ തൊട്ടടുത്ത ദിവസം നടക്കുന്ന പ്രസിദ്ധമായ തൃശൂര്‍ പൂരം സ്വാഭാവികമായും ചര്‍ച്ചയില്‍ ഇടം പിടിച്ചു. പൂരം വെടിക്കെട്ട് മുടങ്ങുമോ എന്ന് പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നതിനിടക്കാണ് ഹൈകോടതിയുടെ ദേവസ്വം ബെഞ്ച്, രാത്രികാലങ്ങളില്‍ ഉഗ്ര ശബ്ദമുള്ള വെടിക്കെട്ട് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് എറണാകുളത്തെ എക്സ്പ്ളോസീവ്സ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ ഓഫീസ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് 2000 കിലോ വീതം വെടിമരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കുകയും അതനുസരിച്ച് കലക്ടര്‍ വെടിക്കെട്ടിന് സമ്മതിക്കുകയും ചെയ്തിരുന്നു.
ഇതിനിടക്കാണ് ആനകളെ പകല്‍ 10നും അഞ്ചിനുമിടക്ക് എഴുന്നെള്ളിക്കരുതെന്നും അല്ലാത്ത നേരത്ത് എഴുന്നെള്ളിക്കുന്ന ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം വേണമെന്നും മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ആനയെ മാറ്റണമെന്നും കാണിച്ച് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിറക്കിയത്. തൊട്ടു പിന്നാലെ വെടിക്കെട്ട് നടക്കുകയാണെങ്കില്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ സംബന്ധിച്ച് തൃശൂര്‍ കലക്ടറും ഒരു ഉത്തരവിറക്കി. അതില്‍ പ്രധാനം ഇരു ദേവസ്വത്തിന്‍േറയും വെടിക്കെട്ടു പുരയുടെ താക്കോല്‍ തഹസില്‍ദാരെ ഏല്‍പിക്കണമെന്നും അധികൃതര്‍ കണ്ടതിനു ശേഷമേ വെടിക്കോപ്പുകള്‍ എടുക്കാവൂ എന്നുമായിരുന്നു. ഈ ഉത്തരവുകളോടെ ദേവസ്വങ്ങള്‍ ഇടഞ്ഞു.
ബുധനാഴ്ച അര്‍ധരാത്രിയോളം നീണ്ട അടിയന്തിര യോഗത്തില്‍ പൂരം ചടങ്ങാക്കാന്‍ തീരുമാനിച്ചതായി ദേവസ്വങ്ങള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്‍െറ മുറ്റത്തത്തെിയ വേളയില്‍ തൃശൂര്‍ പൂരം ബാധിക്കപ്പെടുന്നതില്‍ രാഷ്ട്രീയ നേതൃതത്തിന്, പ്രത്യേകിച്ച് സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനും കേന്ദ്ര ഭരണത്തിലെ മുഖ്യ കക്ഷിയായ ബി.ജെ.പിക്കും ആധിയായി. പൂരം സാമ്പിള്‍ വെടിക്കെട്ട് വെള്ളിയാഴ്ച നടക്കേണ്ടതിനാലാണ് ഹൈകോടതി വിഷു ദിവസം പ്രത്യേക സിറ്റിങ്ങ് നടത്തിയത്. നിലവിലുള്ള കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥകള്‍, തൃശൂര്‍ പൂരം നടത്തിപ്പിന് 2007ല്‍ സുപ്രീം കോടതി നല്‍കിയ ഇളവുകൂടി പരിഗണിച്ച് രാത്രി വെടിക്കെട്ടോടെ പൂരം നടത്താന്‍ ഹൈകോടതി അനുമതി നല്‍കി. ആന എഴുന്നള്ളിപ്പിനെക്കുറിച്ച് നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ തന്നെ പിന്‍വലിച്ചു.
എല്ലാം വ്യാഴാഴ്ച ‘ക്ളിയര്‍’ ആയിട്ടും ദേവസ്വങ്ങളോടും പൂരക്കമ്പക്കാരോടും അക്കാര്യം പ്രഖ്യാപിക്കാന്‍ മാത്രമായി മുഖ്യമന്ത്രിയും ചില മന്ത്രിമാരും വെള്ളിയാഴ്ച രാവിലെ തൃശൂരിലത്തെി. വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്ന സമ്മര്‍ദങ്ങള്‍ക്ക് എല്ലാം പാകപ്പെട്ടതോടെ മൂന്നു ദിവസം നീണ്ട അനിശ്ചിത്വം അവസാനിച്ചു, ഞായറാഴ്്ച തൃശൂര്‍ പൂരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.