ഒന്നര മാസത്തിനിടെ ഉപയോഗശൂന്യമായി; മൊബൈല്‍ ഫോണ്‍ കമ്പനിക്ക് പിഴ

വേങ്ങര: പുതിയ മൊബൈല്‍ ഫോണ്‍ ഒന്നര മാസത്തിനിടെ ഉപയോഗ്യശൂന്യമായതിന് പിഴയും ചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്‍െറ വിധി. വേങ്ങര സ്വദേശി കണ്ണേത്ത് കുഞ്ഞിമുഹമ്മദിന്‍െറ പരാതിയില്‍ മലപ്പുറം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്‍റിന്‍െറ ചുമതല വഹിക്കുന്ന ആര്‍.കെ. മദനവല്ലിയാണ് സോണി മൊബൈല്‍ ഫോണ്‍ കമ്പനി ഏജന്‍റുമാര്‍ക്കെതിരെ വിധി പ്രസ്താവിച്ചത്. 2014 ഏപ്രില്‍ ആറിന് വേങ്ങര സ്വദേശി പെരിന്തല്‍മണ്ണയിലെ സര്‍വിസ് സെന്‍ററില്‍നിന്നും 11,133 രൂപ നല്‍കി മൊബൈല്‍ ഫോണ്‍ വാങ്ങി. ഫോണ്‍ ഉപയോഗ ശൂന്യമായതോടെ 2014 മേയ് 23ന് സര്‍വിസ് സെന്‍ററില്‍ ഏല്‍പ്പിച്ചു. എന്നാല്‍, നിരന്തരം ആവശ്യപ്പെട്ടിട്ടും ഫോണ്‍ നന്നാക്കുകയോ പകരം മാറ്റിത്തരികയോ ഉണ്ടായില്ളെന്ന് കുഞ്ഞിമുഹമ്മദ് പറഞ്ഞു. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്. എന്നാല്‍, ഫോറത്തില്‍ ഒന്നാം എതിര്‍കക്ഷിയായ പെരിന്തല്‍മണ്ണ സര്‍വിസ് സെന്‍റര്‍ മാനേജര്‍ ഹാജരായില്ല. രണ്ടാം എതിര്‍കക്ഷിയായ സര്‍വിസ് സെന്‍റര്‍ പ്രതിനിധി ബോധിപ്പിച്ചത് ഫോണില്‍ വെള്ളം ഉണ്ടായിട്ടുണ്ടെന്നായിരുന്നു. തെളിവില്ലാത്തതിനാല്‍ ഈ വാദം ഫോറം അംഗീകരിച്ചില്ല. ഫോറത്തില്‍ ഹാജരാകാതിരുന്ന ഒന്നാം എതിര്‍കക്ഷി ഫോണിന്‍െറ വിലയായ 11,133 രൂപയും ദുരിതത്തിന് നഷ്ടപരിഹാരമായി 5,000 രൂപയും ചെലവുകള്‍ക്കായി 3,000 രൂപയും ഉപഭോക്താവിന് നല്‍കാന്‍ വിധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തുകയുടെ ചെക് കമ്പനിയില്‍നിന്ന് കുഞ്ഞിമുഹമ്മദിന് ലഭിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.