ഉംറ കഴിഞ്ഞെത്തിയയാൾ കുഴഞ്ഞുവീണുമരിച്ചു

അങ്കമാലി: ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ തീര്‍ത്ഥാടകന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട്  കോട്ടായി റസിയ മന്‍സിലില്‍ പുതുനഗരം അബ്ദുല്‍ജബ്ബാറാണ് (65) മരിച്ചത്. തിങ്കളാഴ്ച രാത്രി 6.30ന് സൗദി എയര്‍ലൈന്‍സില്‍ നെടുമ്പാശ്ശേരിയിലെത്തിയ അബ്ദുല്‍ജബ്ബാര്‍ ഒരു മണിക്കുറിന് ശേഷമാണ് പുറത്തിറങ്ങിയത്. പുറത്ത് കാത്തിരുന്ന ഭാര്യയേയും മക്കളെയും മറ്റ് ബന്ധുക്കളെയും കണ്ടയുടനെയാണ് കുഴഞ്ഞ് വീണത്. ഉടനെ വിമാനത്താവള അധികൃതര്‍ അകത്ത് കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അവശനില തുടരുകയായിരുന്നു. തുടര്‍ന്ന് അങ്കമാലി എല്‍.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പ്പ സമയത്തിനകം മരണം സംഭവിച്ചു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പാലക്കാട്ടുള്ള സ്വകാര്യ ഉംറ ഗ്രൂപ്പ് വഴി ഈ മാസം അഞ്ചിനാണ് അബ്ദുല്‍ ജബ്ബാര്‍ ഉംറക്ക് പോയത്. ഭാര്യ: പാലക്കാട് കോട്ടായി കുണ്ടുപറമ്പില്‍ കുടുംബാംഗം ഐഷ. മക്കള്‍: നാസര്‍ (ദുബൈ), സുധീര്‍ (സൗദി), മുജീബ്, റസിയ. മരുമക്കള്‍: അനീഷ നാസര്‍, അനീസ സുധീര്‍, തസ്‌ലീന, സിദ്ധീഖ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.