മാവോവാദികളുടെ സന്ദര്‍ശനം: രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു

നിലമ്പൂര്‍: വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ ആശയപ്രചാരണം നടത്തിയ സംഭവത്തില്‍ മാവോവാദികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാവോവാദികളായ വയനാട് സ്വദേശി സോമന്‍, കര്‍ണാടക സ്വദേശികളായ വിക്രം ഗൗഡ, ശ്രിമതി എന്നിവരടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് കേസ്. രാജ്യദ്രോഹക്കുറ്റത്തിനും ആയുധം കൈവശം വെച്ചതിനുമാണിത്. ഇതോടെ നിലമ്പൂര്‍ സര്‍ക്ക്ളിന് കീഴിലെ വഴിക്കടവ്, എടക്കര, പോത്തുകല്ല്, പൂക്കോട്ടുംപാടം നിലമ്പൂര്‍ സ്റ്റേഷനുകളിലായി മാവോവാദികള്‍ക്കെതിരെ 31 കേസുകളായി. ഇതില്‍ 11 എണ്ണത്തില്‍ വയനാട് സ്വദേശി സോമന്‍ പ്രതിയാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വഴിക്കടവ് റേയ്ഞ്ച് നെല്ലിക്കുത്ത് ഉള്‍വനത്തിലെ പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ മാവോവാദികളത്തെിയത്. സര്‍ക്കാറിനെതിരെയുള്ള ലഘുലേഖകളും പോസ്റ്ററുകളും വിതരണം നടത്തിയാണ് സംഘം മടങ്ങിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.