തിരുവനന്തപുരം: സൗദിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്ന നടപടികൾ ഏകോപിപ്പിക്കുന്നതിന് മന്ത്രി കെ.ടി ജലീൽ സൗദിയിലേക്ക് പോകും. ടിക്കറ്റും മറ്റുരേഖകളും ശരിയായാൽ ഉടൻ സൗദിയിലേക്ക് പോകുമെന്നാണ് മന്ത്രിയുടെ ഒാഫീസ് അറിയിച്ചത്. തിരികെ വരുന്ന ഹജ്ജ് വിമാനങ്ങളിൽ മലയാളികളെ നാട്ടിലേക്ക് മടക്കിക്കൊണ്ട് വരാനുള്ള തീരുമാനമാണ് നേരത്തെ കേന്ദ്ര സർക്കാർ കൈക്കൊണ്ടിരുന്നത്. മലയാളി അസോസിയേഷനുകൾ നൽകുന്ന കണക്കനുസരിച്ച് മുന്നൂറോളം മലയാളികളാണ് സൗദിയിലെ തൊഴിൽ പ്രതിസന്ധിയിൽ അകപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.